ഹാസ്യ നടന്‍ വൊളോഡിമിര്‍ സെലെന്‍സ്‌കി ഉക്രെയ്‌ന്റെ പുതിയ പ്രസിഡന്റ്
രാഷ്ട്രീയ രംഗത്ത് യാതൊരു മുന്‍പരിചയവുമില്ലാത്ത വൊളോഡിമിര്‍ സെലെന്‍സ്‌കി എന്ന 41കാരനാണ് 73 ശതമാനം വോട്ട് നേടി ഉക്രെയ്‌ന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
കീവ്: ഉക്രെയ്‌ന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് പ്രശസ്ത കോമഡി താരം. രാഷ്ട്രീയ രംഗത്ത് യാതൊരു മുന്‍പരിചയവുമില്ലാത്ത വൊളോഡിമിര്‍ സെലെന്‍സ്‌കി എന്ന 41കാരനാണ് 73 ശതമാനം വോട്ട് നേടി ഉക്രെയ്‌ന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. സെലെന്‍സ്‌കി 87 ശതമാനം വോട്ടുകള്‍ നേടി വിജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരുന്നു.
42 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ത്തന്നെ സെലെന്‍സ്‌കിയുടെ വിജയം ഉറപ്പായി. എതിര്‍ സ്ഥാനാര്‍ഥിയായ പെട്രോ പൊറോഷെങ്കോയ്ക്ക് 24 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഫലം വ്യക്തമായിക്കഴിഞ്ഞെന്നും താന്‍ സ്ഥാനം ഒഴിയുകയാണെന്നും നിലവിലെ പ്രസിഡഡന്റ് പൊറോഷെങ്കോ അറിയിച്ചു.