ലോകത്ത് കൊവിഡ് മരണം 10 ലക്ഷത്തിലേക്ക്; 3.27 കോടിയാളുകള്‍ക്ക് വൈറസ് ബാധ, 3.18 ലക്ഷം പുതിയ രോഗികള്‍
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, കൊളംബിയ, പെറു, സ്‌പെയിന്‍, മെകിസ്‌ക്കോ, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് രോഗവ്യാപനം കൂടുതല്‍. എന്നാല്‍, കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന രോഗബാധയില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത് ഇന്ത്യയിലാണ്.
വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം പത്തുലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 3,18,804 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 5,818 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. ആകെ 3,27,65,274 പേര്‍ക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. ഇതുവരെ 9,93,464 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രോഗബാധ കൂടിക്കൊണ്ടിരിക്കുന്നത് ആശങ്ക പടര്‍ത്തുന്നുണ്ടെങ്കിലും രോഗമുക്തിയിലുണ്ടാവുന്ന വര്‍ധന ആശ്വാസം പകരുന്നതാണ്. 2,41,78,421 പേര്‍ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, 75,93,389 പേര്‍ ഇപ്പോഴും ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍ 63,876 പേരുടെ നില ഗുരുതരവുമാണ്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, കൊളംബിയ, പെറു, സ്‌പെയിന്‍, മെകിസ്‌ക്കോ, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് രോഗവ്യാപനം കൂടുതല്‍. എന്നാല്‍, കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന രോഗബാധയില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത് ഇന്ത്യയിലാണ്. രാജ്യത്ത് 85,468 പേര്‍ക്ക് രോഗം ബാധിക്കുകയും 1,093 പേര്‍ മരണപ്പെടുകയും ചെയ്തു.
അമേരിക്കയില്‍ ഇക്കാലയളവില്‍ 53,629 പേരും ബ്രസീലില്‍ 32,670 പേരും രോഗത്തിന്റെ പിടിയിലായി. വിവിധ രാജ്യങ്ങളിലെ രോഗബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗകളുടെ എണ്ണം, മരണം എന്ന ക്രമത്തില്‍: അമേരിക്ക- 72,44,184 (2,08,440), ഇന്ത്യ- 59,03,932 (93,410), ബ്രസീല്‍- 46,92,579 (1,40,709), റഷ്യ- 11,36,048 (20,056), കൊളംബിയ- 7,98,317 (25,103), പെറു- 7,94,584 (32,037), സ്‌പെയിന്‍- 7,35,198 (31,232), മെക്‌സിക്കോ- 7,20,858 (75,844), അര്‍ജന്റീന- 6,91,235 (15,208), ദക്ഷിണാഫ്രിക്ക- 6,68,529 (16,312).