കൊവിഡ്: 24 മണിക്കൂറിനിടെ അമേരിക്കയില്‍ 2,207 മരണങ്ങള്‍; ലോകത്ത് 16.99 ലക്ഷം രോഗബാധിതര്‍, മരണം ഒരുലക്ഷം കടന്നു
24 മണിക്കൂറിനിടെ ലോകത്താകമാനം 7,000ത്തോളം മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍ 92,000 ഓളം പേര്‍ക്കാണ് പുതുതായി വൈറസ് ബാധിച്ചത്. അവസാന മണിക്കൂറില്‍ 796 പേര്‍ക്ക് പുതുതായി രോഗം ബാധിക്കുകയും 50 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തുവെന്ന് റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
വാഷിങ്ടണ്‍ ഡിസി: ആഗോളതലത്തില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതില്‍ ആശങ്കയിലാണ് ജനങ്ങള്‍. അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഭരണകൂടങ്ങളെപ്പോലും ഞെട്ടിച്ചാണ് മരണസംഖ്യ വര്‍ധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,207 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധയില്‍ മരിച്ചത്. അമേരിക്കയില്‍ ആകെ മരണസംഖ്യ 18,747 ആയി ഉയര്‍ന്നു. 5,02,876 പേര്‍ക്കാണ് അമേരിക്കയില്‍ വൈറസ് പിടിപെട്ടിട്ടുള്ളത്. ഇതില്‍ 10,917 പേരുടെ നില അതീവഗുരുതരമാണ്. 4.56 ലക്ഷം പേരാണ് ഇപ്പോഴും ചികില്‍സയില്‍ കഴിയുന്നത്. 27,314 പേര്‍ക്ക് രോഗം ഭേദമായെന്നത് ആശ്വാസം പകരുന്നു. ലോകത്തെ ആകെ മരണസംഖ്യ ഒരുലക്ഷം കടന്നു.
അവസാനം പുറത്തുവന്ന കണക്കുകള്‍പ്രകാരം 1,02,734 പേരാണ് വൈറസ് ബാധയില്‍ മരിച്ചത്. ലോകവ്യാപകമായി 16,99,631 പേര്‍ക്കാണ് വൈറസ് ബാധിച്ചിട്ടുള്ളത്. 24 മണിക്കൂറിനിടെ ലോകത്താകമാനം 7,000ത്തോളം മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍ 92,000 ഓളം പേര്‍ക്കാണ് പുതുതായി വൈറസ് ബാധിച്ചത്. അവസാന മണിക്കൂറില്‍ 796 പേര്‍ക്ക് പുതുതായി രോഗം ബാധിക്കുകയും 50 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തുവെന്ന് റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്ത് ചികില്‍സയില്‍ കഴിയുന്ന ആകെ 49,830 പേരുടെ നില ഗുരുതരമാണ്. ഇതുവരെ 3.76 ലക്ഷം പേര്‍ രോഗവിമുക്തി നേടിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. അമേരിക്ക കഴിഞ്ഞാല്‍ സ്‌പെയിന്‍, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവിടങ്ങളിലാണ് രോഗബാധിതരുടെ എണ്ണവും, മരണനിരക്കും വന്‍തോതില്‍ വര്‍ധിക്കുന്നത്.
ഫ്രാന്‍സിലും, ബ്രിട്ടനിലും യഥാക്രമം 987ഉം 980 പേരാണ് 24 മണിക്കൂറിനിടെ മരണമടഞ്ഞത്. ഇറ്റലിയില്‍ 18,849 പേരാണ് ഇതുവരെ വൈറസ് പിടിപെട്ട് മരിച്ചത്. ആകെ 1.47 ലക്ഷം പേരാണ് വൈറസ് ബാധിതരായിട്ടുള്ളത്. 30,455 പേര്‍ക്ക് രോഗം ഭേദമായി. സ്‌പെയിനില്‍ 1,58,273 പേര്‍ക്കും ഫ്രാന്‍സില്‍ 1,24,869 പേര്‍ക്കും ജര്‍മനിയില്‍ 1,22,171 പേര്‍ക്കും ബ്രിട്ടനില്‍ 73,758 പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. സ്‌പെയിനില്‍ ആകെ 16,081 പേര്‍ക്ക് വൈറസ് ബാധയെത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടു. ഇവിടെ 1,58,273 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 55,668 പേര്‍ക്ക് സ്‌പെയിനില്‍ രോഗം ഭേദഗമായിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.