ലോകത്ത് 46.28 ലക്ഷം കൊവിഡ് ബാധിതര്‍; അമേരിക്കയില്‍ മാത്രം 14.84 ലക്ഷം കേസുകള്‍
3,08,645 പേരാണ് കൊവിഡ് ബാധിച്ച് ലോകരാജ്യങ്ങളിലായി മരിച്ചത്. ഇതില്‍ 491 മരണങ്ങളും അവസാന മണിക്കൂറുകളിലാണുണ്ടായത്.
വാഷിങ്ടണ്‍: ലോകത്ത് അതിവേഗം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് കേസുകളുടെ എണ്ണം 46.28 ലക്ഷം പിന്നിട്ടു. അവസാന മണിക്കൂറുകളില്‍ 6,942 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രോഗബാധിതരുടെ എണ്ണം 46,28,356 ആയി. 3,08,645 പേരാണ് കൊവിഡ് ബാധിച്ച് ലോകരാജ്യങ്ങളിലായി മരിച്ചത്. ഇതില്‍ 491 മരണങ്ങളും അവസാന മണിക്കൂറുകളിലാണുണ്ടായത്. ആകെ 17,58,039 പേര്‍ രോഗമുക്തരായതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
25,61,672 പേരാണ് രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ 45,006 പേരുടെ നില ഗുരുതരമാണ്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരും മരണവും. 14,84,285 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിതരായുള്ളത്. 88,507 പേരുടെ ജീവനും നഷ്ടമായി. 3,26,242 പേരുടെ രോഗം ഭേദമായി. 10,69,536 പേര്‍ രോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുകയാണ്.
ഇതില്‍ 16,139 പേരുടെ നില ഗുരുതരവുമാണ്. സ്‌പെയിന്‍- 2,74,367, റഷ്യ- 2,62,843, യുകെ- 2,36,711, ഇറ്റലി- 2,23,885, ബ്രസീല്‍- 2,20,291, ഫ്രാന്‍സ്- 1,79,506, ജര്‍മനി- 1,75,699, തുര്‍ക്കി- 1,46,457, ഇറാന്‍- 1,16,635, ഇന്ത്യ- 85,784, പെറു- 84,495, ചൈന- 82,941, കാനഡ-74,613, ബെല്‍ജിയം- 54,644 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ കണക്ക്. മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ്- സ്‌പെയിന്‍- 27,459, റഷ്യ- 2,418, ബ്രിട്ടന്‍- 33,998, ഇറ്റലി- 31,610, ബ്രസീല്‍- 14,962, ഫ്രാന്‍സ്- 27,529, ജര്‍മനി- 8,001, തുര്‍ക്കി- 4,055, ഇറാന്‍- 6,902, ഇന്ത്യ- 2,753, പെറു- 2,392, ചൈന- 4,633, കാനഡ- 5,562, ബെല്‍ജിയം- 8,959.