24 മണിക്കൂറിനിടെ 1.62 ലക്ഷം കൊവിഡ് ബാധിതര്‍; ലോകത്ത് ആകെ 93.54 ലക്ഷം കേസുകള്‍, മരണം 4.79 ലക്ഷമായി
കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 36,015 പേര്‍ക്ക് പുതിയ വൈറസ് കേസുകള്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍ ബ്രസീലില്‍ ഇത് 40,131 ആയി ഉയര്‍ന്നു. ഒരുദിവസത്തെ മരണനിരക്കിലും ബ്രസീലാണ് മുന്നിലുള്ളത്.
വാഷിങ്ടണ്‍: ലോകത്ത് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ ലോകരാജ്യങ്ങളിലായി 1,62,994 പേര്‍ക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. 5,465 പേര്‍ മരണപ്പെടുകയും ചെയ്തു. ആഗോളതലത്തില്‍ ഇതുവരെ 93,54,860 പേര്‍ക്ക് രോഗബാധയുണ്ടായതായാണ് കണക്കുകള്‍. വൈറസ് ബാധയില്‍ 4,79,816 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 50,41,823 പേരുടെ രോഗം ഭേദമായി. ഇപ്പോള്‍ 38,33,221 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ 57,909 പേരുടെ നില ഗുരുതരമാണ്.
അമേരിക്കയിലും ബ്രസീലിലും സ്ഥിതിഗതികള്‍ അതീവഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 36,015 പേര്‍ക്ക് പുതിയ വൈറസ് കേസുകള്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍ ബ്രസീലില്‍ ഇത് 40,131 ആയി ഉയര്‍ന്നു. ഒരുദിവസത്തെ മരണനിരക്കിലും ബ്രസീലാണ് മുന്നിലുള്ളത്. ബ്രസീലില്‍ 1,364 പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ അമേരിക്കയില്‍ 863 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ അമേരിക്കയിലെ ആകെ മരണം 1,23,475 ആയിരിക്കുകയാണ്. ആകെ 24,24,418 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധയുള്ളത്. 10,20,403 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 12,80,540 പേരിപ്പോഴും ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 16,510 പേരുടെ നില ഗുരുതരവുമാണ്.
ബ്രസീലിലാണെങ്കില്‍ 11,51,479 വൈറസ് രോഗികളാണുള്ളത്. 52,771 പേര്‍ ഇതുവരെ മരണപ്പെടുകയും ചെയ്തു. 6,13,345 പേരുടെ രോഗം ഭേദമായി. 4,85,363 പേര്‍ ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍ 8,318 പേര്‍ ഗുരുതരാവസ്ഥയിലാണ്. ബ്രസീലില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങള്‍കൊണ്ടാണ് രോഗികളുടെ എണ്ണത്തില്‍ ഇത്രയും വര്‍ധനവുണ്ടായിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ രോഗബാധിയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രോഗികളുടെ എണ്ണം, ബ്രാക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: റഷ്യ- 5,99,705 (8,359), ഇന്ത്യ- 4,56,183 (14,483), യുകെ- 3,06,210 (42,927), സ്‌പെയിന്‍- 2,93,832 (28,325), പെറു- 2,60,810 (8,404), ചിലി- 2,50,767 (4,505), ഇറ്റലി- 2,38,833 (34,675), ഇറാന്‍- 2,09,970 (9,863), ജര്‍മനി- 1,92,778 (8,986), മെക്‌സിക്കോ- 1,91,410 (23,377), തുര്‍ക്കി- 1,90,165 (5,001).