ലോകത്ത് ദുരിതം വിതച്ച് കൊവിഡ്; 24 മണിക്കൂറിനിടെ 1.72 ലക്ഷം പേര്‍ക്ക് രോഗം, അമേരിക്കയില്‍ മാത്രം ആകെ മരണം ഒന്നേകാല്‍ ലക്ഷമായി
ലോകത്താകെ ഇതുവരെ 95,27,766 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 4,84,972 പേര്‍ മരണപ്പെടുകയും ചെയ്തു. 51,75,416 പേരാണ് വൈറസില്‍നിന്ന് മുക്തിനേടിയത്.
വാഷിങ്ടണ്‍: ലോകത്ത് മഹാമാരിയായി പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് ദുരിതത്തിന് ശമനമില്ല. ഓരോ ദിവസം കഴിയുന്തോറും ലോകം മരണക്കയമായി മാറിക്കൊണ്ടിരിക്കുകയാണ്. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ കണക്കുകള്‍ കഴിഞ്ഞ കുറച്ചുനാളുകളായി ലക്ഷം കടക്കുന്നു. പുതിയ കണക്കുകള്‍പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നേമുക്കാല്‍ ലക്ഷത്തിനടുത്ത് ആളുകള്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് എന്നത് ഞെട്ടിപ്പിക്കുന്നതാണ്. വിവിധ രാജ്യങ്ങളിലെ കണക്കുകള്‍പ്രകാരം ഒറ്റദിവസം രോഗികളായത് 1,72,383 പേരാണ്. 5,071 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. ലോകത്താകെ ഇതുവരെ 95,27,766 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.
4,84,972 പേര്‍ മരണപ്പെടുകയും ചെയ്തു. 51,75,416 പേരാണ് വൈറസില്‍നിന്ന് മുക്തിനേടിയത്. 38,67,378 പേര്‍ ഇപ്പോഴും ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍ 58,421 പേരുടെ നില ഗുരുതരമായി തുടരുന്നു. അമേരിക്കയിലാണ് രോഗബാധിതരും മരണപ്പെട്ടവരും കൂടുതല്‍. ആകെ 1,24,281 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതുവരെ 24,62,554 പേര്‍ രോഗികളായി. 24 മണിക്കൂറിനിടെ രാജ്യത്ത് 38,386 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 808 മരണവുമുണ്ടായി. 10,40,605 പേരുടെ രോഗം ഭേദമായപ്പോള്‍ 12,97,668 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. 16,541 പേരുടെ നില ഗുരുതരമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ബ്രസീലില്‍ ഒറ്റദിവസംകൊണ്ട് 40,995 പേര്‍ക്ക് വൈറസ് പിടിപെട്ടപ്പോള്‍ 1,103 പേര്‍ മരണത്തിന് കീഴടങ്ങി.
ആകെ 11,92,474 കൊവിഡ് രോഗികളാണ് ബ്രസീലിലുള്ളത്. 53,874 മരണമുണ്ടായപ്പോള്‍ 6,49,908 പേരുടെ രോഗം ഭേദമായി. 4,88,692 പേരാണ് വൈറസ് ബാധിച്ച് ചികില്‍സയില്‍ തുടരുന്നത്. ഇതില്‍ 8,318 പേരുടെ അവസ്ഥ ഗുരുതരമാണ്. വിവിധ രാജ്യങ്ങളിലെ രോഗബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രോഗികളുടെ എണ്ണം, ബ്രാക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: റഷ്യ- 6,06,881 (8,513), ഇന്ത്യ- 4,73,105 (14,907), യുകെ- 3,06,862 (43,081), സ്‌പെയിന്‍- 2,94,166 (28,327), പെറു- 2,64,689 (8,586), ചിലി- 2,54,416 (4,731), ഇറ്റലി- 2,39,410 (34,644), ഇറാന്‍- 2,12,501 (9,996), മെക്‌സിക്കോ- 1,96,847 (24,324), ജര്‍മനി- 1,93,254 (9,003), തുര്‍ക്കി- 1,91,657 (5,025), പാകിസ്താന്‍- 1,88,926 (3,755), സൗദി അറേബ്യ- 1,67,267 (1,387).