ഒരുദിവസം 2.13 ലക്ഷം പുതിയ കേസുകള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ 2.38 കോടി, അമേരിക്കയില്‍ രോഗികള്‍ 60 ലക്ഷത്തിലേക്ക്
ആകെ 1,63,60,536 പേരാണ് കൊവിഡ് മുക്തരായി ആശുപത്രി വിട്ടത്. 66,34,152 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 61,718 പേരുടെ നില ഗുരുതരവുമാണ്.
വാഷിങ്ടണ്‍: ലോകത്ത് ഒരുദിവസത്തിനിടെ 2.13 ലക്ഷം പേര്‍ കൊവിഡ് ബാധിതരായെന്ന് കണക്കുകള്‍. വിവിധ ലോകരാജ്യങ്ങളിലായി 4,350 മരണവുമുണ്ടായി. ലോകത്ത് ഇതുവരെ 2,38,11,693 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 8,17,005 പേര്‍ ഇക്കാലയളവില്‍ മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളെ അപേക്ഷിച്ച് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നത് ആശ്വാസകരമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 2.80 ലക്ഷം പേര്‍ 24 മണിക്കൂറിനിടെ രോഗബാധിതരാവുന്ന സ്ഥിതിയുണ്ടായി.
ആകെ 1,63,60,536 പേരാണ് കൊവിഡ് മുക്തരായി ആശുപത്രി വിട്ടത്. 66,34,152 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 61,718 പേരുടെ നില ഗുരുതരവുമാണ്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, പെറു, മെക്‌സിക്കോ, കൊളമ്പിയ, സ്‌പെയിന്‍ എന്നിവയാണ് രോഗവ്യാപനം കൂടുതലുള്ള രാജ്യങ്ങള്‍. ഇതില്‍ അമേരിക്കയാണ് പട്ടികയില്‍ മുന്നില്‍. രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,484 പേര്‍ക്ക് ഇവിടെ രോഗം പിടിപെട്ടപ്പോള്‍ 510 പേര്‍ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ തോതില്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായി.
പുതിയ കണക്കുകള്‍പ്രകാരം 59,15,630 പേര്‍ക്ക് വൈറസ് പിടിപെട്ടപ്പോള്‍ 1,81,114 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 32,17,981 പേര്‍ രോഗം ഭേദമായി ആശുപത്രിയില്‍നിന്ന് വീടുകളിലേക്ക് മടങ്ങി. 25,16,535 പേര്‍ ഇപ്പോഴും ചികില്‍സയില്‍തന്നെ തുടരുകയാണ്. ഇതില്‍ 16,483 പേരുടെ നിലയാണ് ഗുരുതരമായുള്ളത്. വിവിധ രാജ്യങ്ങളിലെ രോഗബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗബാധിതരുടെ എണ്ണം, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: ബ്രസീല്‍- 36,27,217 (1,15,451), ഇന്ത്യ- 31,67,323 (58,546), റഷ്യ- 9,61,493 (16,448), ദക്ഷിണാഫ്രിക്ക- 6,11,450 (13,159), പെറു- 6,00,438 (27,813), മെക്‌സിക്കോ- 5,63,705 (60,800), കൊളമ്പിയ- 5,51,696 (17,612), സ്‌പെയിന്‍- 4,20,809 (28,872), ചിലി- 3,99,568 (10,916), ഇറാന്‍- 3,61,150 (20,776).