24 മണിക്കൂറിനിടെ 2.24 ലക്ഷം പുതിയ കേസുകള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ 1.44 കോടി കടന്നു, മരണം ആറുലക്ഷമായി

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി 63,259 പേര്‍ക്കാണ് വൈറസ് ബാധയേറ്റത്. ആകെ 38,33,271 പേര്‍ക്ക് ഇതുവരെ രോഗം പിടിപെട്ടു. 1,42,877 പേര്‍ മരണപ്പെടുകയും ചെയ്തു.

Update: 2020-07-19 02:12 GMT

വാഷിങ്ടണ്‍: ലോകത്തെ ഭീതിയിലാക്കി കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം കുതിച്ചുയരുന്നു. ഏറ്റവും പുതിയ കണക്കുകള്‍പ്രകാരം വിവിധ ലോകരാജ്യങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,24,065 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 5,008 മരണവുമുണ്ടായി. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,44,22,468 ആയി ഉയര്‍ന്നിരിക്കുകയാണ്. 6,04,823 പേരാണ് ഇതുവരെ കൊവിഡിന് കീഴടങ്ങി മരണപ്പെട്ടത്. 86,11,347 പേര്‍ രോഗമുക്തരായപ്പോള്‍ 52,06,298 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 59,913 പേരുടെ നില ഗുരുതരവുമാണ്. കൊവിഡ് ഏറ്റവും കൂടുതല്‍ ഭീതി പരത്തിയിരിക്കുന്നത് അമേരിക്കയിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി 63,259 പേര്‍ക്കാണ് വൈറസ് ബാധയേറ്റത്. ആകെ 38,33,271 പേര്‍ക്ക് ഇതുവരെ രോഗം പിടിപെട്ടു. 1,42,877 പേര്‍ മരണപ്പെടുകയും ചെയ്തു. 17,75,219 പേരുടെ രോഗം ഭേദമായി. 19,15,175 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 16,673 പേര്‍ ഗുരുതരാവസ്ഥയിലാണ്. അമേരിക്കയിലെ അരിസോണയിലും നോര്‍ത്ത് കരോലിനയിലും ശനിയാഴ്ച ഒരുദിവസത്തെ ഏറ്റവും കൂടുതല്‍ പുതിയ കേസുകളും മരണവുമാണ് റിപോര്‍ട്ട് ചെയ്തത്. അരിസോണയില്‍ 147 മരണങ്ങളുണ്ടായപ്പോള്‍ നോര്‍ത്ത് കരോലിനയില്‍ 150ലേറെ പുതിയ മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്.

2742ഉം 2386 ഉം രോഗികകളാണ് ഇവിടങ്ങളില്‍ പുതുതായുണ്ടായത്. രോഗവ്യാപനത്തെത്തുടര്‍ന്ന് 18 സംസ്ഥാനങ്ങളെ റെഡ് സോണില്‍ ഉള്‍പ്പെടുത്തി. പ്രതിദിനം നൂറിലേറെ രോഗികളും പ്രതിവാരം ഒരുലക്ഷത്തിലേറെ കേസുകളുമുണ്ടാവുന്ന ഇടങ്ങളാണ് റെഡ്‌സോണാവുന്നത്. ബ്രസീലിലും സ്ഥിതി അതീവഗുരുതരമാണ്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 20,75,246 ആയി. 78,817 പേര്‍ മരണപ്പെടുകയും ചെയ്തു. 13,66,775 പേരുടെ രോഗം ഭേദമായി. 6,29,654 പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. ഇതില്‍ 8,318 പേരുടെ ആരോഗ്യനില മോശമായി തുടരുന്നു.

മൂന്നാംസ്ഥാനത്തുള്ള ഇന്ത്യയില്‍ 10,77,864 വൈറസ് ബാധിതരാണുള്ളത്. ഇതുവരെ വൈറസ് ബാധിച്ച് 26,828 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, രോഗികളുടെ എണ്ണം, ബ്രാക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: റഷ്യ- 7,65,437 (12,247), ദക്ഷിണാഫ്രിക്ക- 3,50,879 (4,948), പെറു- 3,49,500 (12,998), മെക്‌സിക്കോ- 3,38,913 (38,888), ചിലി- 3,28,846 (8,445), സ്‌പെയിന്‍- 3,07,335 (28,420), യുകെ- 2,94,066 (45,273), ഇറാന്‍- 2,71,606 (13,979), പാകിസ്താന്‍- 2,61,916 (5,522), സൗദി അറേബ്യ- 2,48,416 (2,447), ഇറ്റലി- 2,44,216 (35,042), തുര്‍ക്കി- 2,18,717 (5,475). 

Tags:    

Similar News