ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2.35 കോടി കടന്നു; മരണം 8.12 ലക്ഷം, രോഗമുക്തരായത് 1.6 കോടിയാളുകള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,06,768 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 4,248 മരണങ്ങളുമുണ്ടായി. ആകെ 1,60,82,104 പേര്‍ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു.

Update: 2020-08-24 04:43 GMT

വാഷിങ്ടണ്‍: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധനവിന് മാറ്റമില്ല. ഇതുവരെ വിവിധ ലോകരാജ്യങ്ങളിലായി 2,35,84,259 പേര്‍ക്ക് കൊവിഡ് ബാധിച്ചതായാണ് കണക്കുകള്‍. 8,12,517 പേര്‍ക്കാണ് വൈറസ് ബാധയില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,06,768 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 4,248 മരണങ്ങളുമുണ്ടായി. ആകെ 1,60,82,104 പേര്‍ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു.

66,89,638 പേര്‍ ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 61,515 പേരുടെ നില ഗുരുതരമാണ്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, പെറു, മെക്‌സിക്കോ, കോളംബിയ, സ്‌പെയിന്‍, ചിലി, ഇറാന്‍ എന്നിവിയാണ് രോഗവ്യാപനം കൂടുതലുള്ള രാജ്യങ്ങള്‍. അമേരിക്കയില്‍ മാത്രം 58,74,146 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതില്‍ 1,80,604 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതുവരെ 31,67,063 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 25,26,479 പേരാണ് ചികില്‍സയിലുള്ളത്. ഇതില്‍ 16,717 പേരുടെ നില ഗുരുതരമാണ്. വിവിധ രാജ്യങ്ങളിലെ രോഗബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്.

രാജ്യം, രോഗബാധിതരുടെ എണ്ണം, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: ബ്രസീല്‍- 36,05,783 (1,14,772), ഇന്ത്യ- 31,05,185 (57,692), റഷ്യ- 9,56,749 (16,383), ദക്ഷിണാഫ്രിക്ക- 6,09,773 (13,059), പെറു- 5,94,326 (27,663), മെക്‌സിക്കോ- 5,60,164 (60,480), കൊളമ്പിയ- 5,41,147 (17,316), സ്‌പെയിന്‍- 4,07,879 (28,838), ചിലി- 3,97,665 (10,852), ഇറാന്‍- 3,58,905 (20,643). അര്‍ജന്റീന, ബ്രിട്ടന്‍, സൗദി എന്നീ രാജ്യങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണം മൂന്നുലക്ഷത്തിനു മുകളിലാണ്. ഏഴ് രാജ്യങ്ങളില്‍ കൊവിഡ് രോഗികള്‍ രണ്ടുലക്ഷത്തിനു മുകളിലാണ്.  

Tags:    

Similar News