24 മണിക്കൂറിനിടെ 2.36 ലക്ഷം പേര്‍ക്ക് കൊവിഡ്; ലോകത്ത് ആകെ 1.26 കോടി വൈറസ് ബാധിതര്‍, മരണം 5.62 ലക്ഷം

അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും റഷ്യയിലുമാണ് കൊവിഡ് രോഗികളുടെ എണ്ണം ആശങ്ക ഉയര്‍ത്തി വര്‍ധിക്കുന്നത്. അമേരിക്കയിലാണ് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. കഴിഞ്ഞ ഒറ്റദിവസം മാത്രം അമേരിക്കയില്‍ 71,787 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചപ്പോള്‍ 849 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

Update: 2020-07-11 02:50 GMT

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണം ദിനംപ്രതി കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. പുതുതായി ലോകത്ത് 2,36,918 പേര്‍ക്ക് കൊവിഡ് ബാധിച്ചതായാണ് കണക്ക്. 5,416 മരണവുമുണ്ടായി. ആകെ 1,26,25,155 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 5,62,769 പേര്‍ മരണപ്പെട്ടു. 73,33,038 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്. 47,29,348 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 58,898 പേരുടെ നില ഗുരുതരവുമാണ്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും റഷ്യയിലുമാണ് കൊവിഡ് രോഗികളുടെ എണ്ണം ആശങ്ക ഉയര്‍ത്തി വര്‍ധിക്കുന്നത്.

അമേരിക്കയിലാണ് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. കഴിഞ്ഞ ഒറ്റദിവസം മാത്രം അമേരിക്കയില്‍ 71,787 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചപ്പോള്‍ 849 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആകെ 32,91,786 രോഗികളാണ് അമേരിക്കയിലുള്ളത്. 1,36,971 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതുവരെ 14,60,495 പേര്‍ക്ക് രോഗം ഭേദമായി. 16,94,620 പേര്‍ ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 15,777 പേരുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ടുകള്‍. അമേരിക്ക കഴിഞ്ഞാല്‍ ബ്രസീലിലും രോഗവ്യാപനമേറുകയാണ്. ബ്രസീലില്‍ 24 മണിക്കൂറിനിടെ 45,235 പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ മരണപ്പെട്ടവരാവട്ടെ 1,270 പേരാണ്. അമേരിക്കയേക്കാള്‍ പ്രതിദിന മരണനിരക്ക് ബ്രസീലിലാണ് കൂടുതല്‍. ആകെ ബ്രസീലില്‍ 18,04,338 പേരാണ് രോഗികളായിട്ടുള്ളത്. 70,524 പേരാണ് ഇതുവരെ കൊവിഡിന് കീഴടങ്ങി മരണപ്പെട്ടത്. 11,85,596 പേര്‍ രോഗമുക്തരായി.

ബ്രസീലിന് പിന്നില്‍ ഇന്ത്യയാണ് പട്ടികയില്‍ സ്ഥാനംപിടിച്ചിരിക്കുന്നത്. ഇന്ത്യയില്‍ 8,22,603 പേരാണ് ഇതുവരെ രോഗബാധിതരായുള്ളത്. 22,144 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 5,16,206 പേര്‍ക്ക് രോഗം ഭേദമായി. 2,84,253 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 8,944 പേരുടെ നില ഗുരുതരവുമാണ്. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ വിവരം ഇപ്രകാരമാണ്. രാജ്യം, രോഗികളുടെ എണ്ണം, ബ്രാക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: റഷ്യ- 7,13,936 (11,017), പെറു- 3,19,646 (11,500), ചിലി- 3,09,274 (6,781), സ്‌പെയിന്‍- 3,00,988 (28,403), മെക്‌സിക്കോ- 2,89,174 (34,191), യുകെ- 2,88,133 (44,650), ഇറാന്‍- 2,52,720 (12,447), ദക്ഷിണാഫ്രിക്ക- 2,50,687 (3,860), പാകിസ്താന്‍- 2,43,599 (5,058), ഇറ്റലി- 2,42,639 (34,938). 

Tags:    

Similar News