24 മണിക്കൂറിനിടെ 2.55 ലക്ഷം കേസുകള്‍; ലോകത്ത് ആകെ 1.87 കോടി കൊവിഡ് ബാധിതര്‍, അമേരിക്കയില്‍ രോഗികള്‍ 50 ലക്ഷത്തിലേക്ക്

ഇതുവരെ 7,04,385 പേരാണ് കൊവിഡ് ബാധിതരായി മരണപ്പെട്ടത്. 1,19,22,692 പേര്‍ കൊവിഡ് മുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്. 60,78,019 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു.

Update: 2020-08-05 05:21 GMT
24 മണിക്കൂറിനിടെ 2.55 ലക്ഷം കേസുകള്‍; ലോകത്ത് ആകെ 1.87 കോടി കൊവിഡ് ബാധിതര്‍, അമേരിക്കയില്‍ രോഗികള്‍ 50 ലക്ഷത്തിലേക്ക്

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ ലോകരാജ്യങ്ങളിലായി 2,54,988 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 6,298 പേര്‍ മരണത്തിന് കീഴടങ്ങി. ഇതോടെ ലോകത്തെ ആകെ കൊഡ് ബാധിതരുടെ എണ്ണം 1,87,05,096 ആയിരിക്കുകയാണ്. ഇതുവരെ 7,04,385 പേരാണ് കൊവിഡ് ബാധിതരായി മരണപ്പെട്ടത്. 1,19,22,692 പേര്‍ കൊവിഡ് മുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്. 60,78,019 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 65,351 പേരുടെ നില ഗുരുതരമാണ്. അമേരിക്കയിലും ബ്രസീലിലും തുടരുന്ന കൊവിഡ് ഭീതിക്ക് അറുതിയില്ല.

അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 54,504 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1,362 പേര്‍ മരണത്തിന് കീഴടങ്ങി. ലോകത്തെ പ്രതിദിന മരണത്തിന്റെ നല്ലൊരു ശതമാനവും അമേരിക്കയിലും ബ്രസീലിലുമാണ് ഉണ്ടായിരിക്കുന്നത്. ആകെ അമേരിക്കയില്‍ ഇതുവരെ 49,18,420 പേരാണ് രോഗബാധിതരായത്. ആകെ 1,60,290 പേര്‍ മരിക്കുകയും ചെയ്തു. 24,81,680 പേര്‍ രോഗമുക്തരായപ്പോള്‍ 22,76,450 പേര്‍ ചികില്‍സയില്‍ തുടരുന്നു. 18,407 പേര്‍ ഗുരുതരാവസ്ഥയിലാണ് കഴിയുന്നത്. ബ്രസീലിലെയും സ്ഥിതി വ്യത്യസ്തമല്ല.

പ്രതിദിന രോഗികളുടെ എണ്ണത്തിലും അമേരിക്കയ്ക്ക് മുന്നിലാണ് ബ്രസീലിന്റെ സ്ഥാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസീലില്‍ 56,411 പേര്‍ക്കാണ് വൈറസ് പിടിപെട്ടത്. 1,394 പേരാണ് മരണപ്പെട്ടത്. ആകെ 28,08,076 രോഗികളാണ് രാജ്യത്തുള്ളത്. ആകെ 96,096 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. 19,70,767 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 7,41,213 പേര്‍ ഇപ്പോഴും ചികില്‍സയില്‍തന്നെയാണ്. 13,202 പേരുടെ നില ഗുരുതരമാണ്. പട്ടികയില്‍ മൂന്നാംസ്ഥാനത്തുള്ള ഇന്ത്യയില്‍ ആകെ 19,08,254 രോഗികളാണുള്ളത്.

ആകെ 39,820 മരണങ്ങളുമുണ്ടായി. വിവിധ രാജ്യങ്ങളിലെ രോഗബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, രോഗികളുടെ എണ്ണം, ബ്രാക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: റഷ്യ- 8,61,423 (14,351), ദക്ഷിണാഫ്രിക്ക- 5,21,318 (8,884), മെക്‌സിക്കോ- 4,49,961 (48,869), പെറു- 4,39,890 (20,007), ചിലി- 3,62,962 (9,745), സ്‌പെയിന്‍- 3,49,894 (28,498), കൊളമ്പിയ- 3,34,979 (11,315). 

Tags:    

Similar News