24 മണിക്കൂറിനിടെ 2.73 ലക്ഷം രോഗികള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ രണ്ടരക്കോടിയിലേക്ക്, മരണം 8.29 ലക്ഷം കടന്നു
രോഗവ്യാപത്തില്‍ മുന്നില്‍ നില്‍ക്കുന്ന അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. കഴിഞ്ഞ ഒരുദിവസത്തിനിടെ 44,637 പേര്‍ക്കുകൂടി രോഗം ബാധിച്ചപ്പോള്‍ കേസുകളുടെ എണ്ണം 60,00,365 ആയി ഉയര്‍ന്നു. 1,83,653 പേര്‍ ഇതുവരെ മരണപ്പെട്ടതായാണ് റിപോര്‍ട്ട്.
വാഷിങ്ടണ്‍: ലോകത്തെ കൊവിഡ് കണക്കുകള്‍ അനുദിനം കുതിക്കുന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും പ്രതിദിന കൊവിഡ് കണക്കുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതാണ് ഞെട്ടലുളവാക്കുന്നത്. കണക്കുകളില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവുന്നുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി രണ്ടരലക്ഷത്തിന് മുകളിലാണ് പുതിയ രോഗികള്‍. 24 മണിക്കൂറിനിടെ രോഗബാധതരാവുന്നവരുടെ എണ്ണം മൂന്നുലക്ഷത്തിലേക്ക് അടുക്കുകയാണ്. പുതിയ റിപോര്‍ട്ടുകള്‍പ്രകാരം ഒരുദിവസം കൊവിഡ് സ്ഥിരീകരിച്ചത് 2,73,296 പേര്‍ക്കാണ്.
6,346 പേര്‍ക്ക് ജീവഹാനിയുമുണ്ടായി. ആകെ ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടരക്കോടിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ 2,43,35,651 പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. 8,29,674 മരണങ്ങളുമുണ്ടായി. ഇതുവരെ 1,68,74,557 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്. 66,31,420 പേര്‍ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നു. 61,567 പേരുടെ നില ഗുരുതരവുമാണ്. രോഗവ്യാപത്തില്‍ മുന്നില്‍ നില്‍ക്കുന്ന അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. കഴിഞ്ഞ ഒരുദിവസത്തിനിടെ 44,637 പേര്‍ക്കുകൂടി രോഗം ബാധിച്ചപ്പോള്‍ കേസുകളുടെ എണ്ണം 60,00,365 ആയി ഉയര്‍ന്നു. 1,83,653 പേര്‍ ഇതുവരെ മരണപ്പെട്ടതായാണ് റിപോര്‍ട്ട്.
33,13,861 പേര്‍ രോഗമുക്തരായപ്പോള്‍ 25,02,851 പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. ഇതില്‍ 16,378 പേരുടെ നില ഗുരുതരമാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ രാജ്യങ്ങളിലെ രോഗബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: ബ്രസീല്‍- 37,22,004 (1,17,756), ഇന്ത്യ- 33,10,234 (60,629), റഷ്യ- 9,70,865 (16,683), ദക്ഷിണാഫ്രിക്ക- 6,15,701 (13,502), പെറു- 6,13,378 (28,124), മെക്‌സിക്കോ- 5,73,888 (62,076), കൊളമ്പിയ- 5,72,270 (18,184), സ്‌പെയിന്‍- 4,26,818 (28,971), ചിലി- 4,02,365 (10,990).