ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 38 ലക്ഷം പിന്നിട്ടു; അമേരിക്കയില്‍ 12.63 ലക്ഷം

24 മണിക്കൂറിനിടെ 1,929 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഇവിടെ മരിച്ചത്. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 74,807 ആയി ഉയര്‍ന്നു.

Update: 2020-05-07 04:02 GMT

വാഷിങ്ടണ്‍: ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണം ഓരോ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ആഗോളതലത്തില്‍ 38,22,951 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2,65,084 പേര്‍ക്കാണ് വൈറസ് ബാധയെത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 13,02,995 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. 22,54,872 പേര്‍ വൈറസ് ബാധിച്ച് ചികില്‍സയിലുണ്ട്. ഇതില്‍ 48,209 പേരുടെ നില ഗുരുതരവുമാണ്. രോഗബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണത്തില്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ അമേരിക്കയാണ്.

24 മണിക്കൂറിനിടെ 1,929 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഇവിടെ മരിച്ചത്. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 74,807 ആയി ഉയര്‍ന്നു. അതേസമയം, പുതിയ രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. ആകെ 12,63,183 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം ബാധിച്ചിട്ടുള്ളത്. 2,13,084 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടപ്പോള്‍ 9,75,292 പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. ഇതില്‍ 15,827 പേരുടെ നില ഗുരുതരമാണ്. ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, മസാച്യുസെറ്റ്‌സ്, പെന്‍സില്‍വാനിയ, ഇല്ലിനോയിസ സംസ്ഥാനങ്ങളിലാണ് 24 മണിക്കൂറിനിടെ കൂടുതല്‍ മരണം റിപോര്‍ട്ട് ചെയ്തത്.

വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം: സ്‌പെയിന്‍- 2,53,682, ഇറ്റലി- 2,14,457, ബ്രിട്ടന്‍- 2,01,101, ഫ്രാന്‍സ്- 1,74,191, ജര്‍മനി- 1,68,162 , റഷ്യ- 1,65,929, തുര്‍ക്കി- 1,31,744, ബ്രസീല്‍- 1,26,611, ഇറാന്‍- 1,01,650. മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇപ്രകാരമാണ്. ബ്രിട്ടന്‍- 30,076, സ്‌പെയിന്‍- 25,857, ഇറ്റലി- 29,684, ഫ്രാന്‍സ്- 25,809, ജര്‍മനി- 7,275, തുര്‍ക്കി- 3,584, ഇറാന്‍- 6,418, റഷ്യ- 1,537, ബ്രസീല്‍- 8,588. കൊവിഡ് കേസുകള്‍ ആദ്യം പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 82,885 പേര്‍ക്കാണ് ചൈനയില്‍ ആകെ രോഗം ബാധിച്ചത്. 4,633 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. എന്നാല്‍, 295 പേര്‍ മാത്രമാണ് ചൈനയില്‍ ഇപ്പോള്‍ ചികില്‍സയിലുള്ളത്. ഇതില്‍ 23 പേരുടെ നില ഗുരുതരമാണ്.  

Tags:    

Similar News