അമേരിക്കയില്‍ കൊവിഡ് ബാധിതര്‍ രണ്ടുകോടി കടന്നു; മൂന്നരലക്ഷം മരണം

Update: 2021-01-02 04:17 GMT

വാഷിങ്ടണ്‍: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുമ്പോള്‍ അമേരിക്കയില്‍ സ്ഥിതി ഗുരുതരമാവുന്നു. അമേരിക്കയില്‍ ആകെ രോഗബാധിതരുടെ എണ്ണം രണ്ടുകോടി കടന്നിരിക്കുകയാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1.66 ലക്ഷം പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,06,17,346 ആയി ഉയര്‍ന്നു. ഇതുവരെ 3,56,445 പേരാണ് മരണത്തിന് കീഴടങ്ങിയത്.

ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5,61,913 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ അല്‍പം കുറവുണ്ടായിട്ടുണ്ട്. ആകെ 8,43,77,385 രോഗികളാണ് ലോകത്തുള്ളത്. 18,35,234 പേരാണ് വിവിധ രാജ്യങ്ങളിലായി ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത്. 5,96,39,390 പേരുടെ രോഗം ഭേദമായി. 2,29,02,761 പേര്‍ ചികില്‍സയില്‍ കഴിയുന്നു. ഇതില്‍ ഒരുലക്ഷത്തോളം പേരുടെ നില ഗുരുതരമാണ്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ്, യുകെ, തുര്‍ക്കി, ഇറ്റലി, സ്‌പെയിന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലാണ് രോഗവ്യാപനം കൂടുതലുള്ളവയുടെ പട്ടികയില്‍ ആദ്യ പത്തിലുള്ളത്.

ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് കണ്ടെത്തിയ ബ്രിട്ടനിലും രോഗികളുടെ എണ്ണം കൂടുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ രോഗബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗികള്‍, മരണം എന്ന ക്രമത്തില്‍: അമേരിക്ക- 2,06,17,346 (3,56,445), ഇന്ത്യ- 1,03,57,788 (1,49,218), ബ്രസീല്‍- 77,00,578 (1,95,441), റഷ്യ- 31,86,336 (57,555), ഫ്രാന്‍സ്- 26,39,773 (64,765), യുകെ- 25,42,065 (74,125), തുര്‍ക്കി- 22,20,855 (21,093), ഇറ്റലി- 21,29,376 (74,621), സ്‌പെയിന്‍- 19,36,718 (50,837), ജര്‍മനി- 17,62,504 (34,388).

Tags:    

Similar News