ലോകത്ത് കൊവിഡ് മരണസംഖ്യ 3.40 ലക്ഷം; രോഗബാധിതര്‍ 53 ലക്ഷമായി, അമേരിക്കയില്‍ 97,000 മരണം
കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 24,197 പുതിയ പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയപ്പോള്‍ 1,293 മരണങ്ങളുമുണ്ടായി. ആകെ 16,45,094 വൈറസ് ബാധിതരാണ് രാജ്യത്തുള്ളത്.
വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് രോഗവ്യാപനത്തിന്് ശമനമില്ല. ഓരോ ദിവസം കഴിയുന്തോറം പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ലക്ഷത്തിലേക്ക് കടക്കുകയാണ്. മരണപ്പെടുന്നവരുടെ എണ്ണവും ക്രമാതീതമായി വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആഗോളതലത്തില്‍ കൊവിഡ് മരണസംഖ്യ 3.40 ലക്ഷത്തിലേക്ക് കടന്നിരിക്കുന്നുവെന്നതാണ് പുതിയ റിപോര്‍ട്ട്. 24 മണിക്കൂറിനിടെ 5,252 പേരാണ് ലോകരാജ്യങ്ങളില്‍ മരണത്തിന് കീഴടങ്ങിയത്. ഇതോടെ ആകെ മരണസംഖ്യ 3,40,006 ആയി ഉയര്‍ന്നു. ഇതില്‍ 581 മരണങ്ങളും അവസാന മണിക്കൂറുകളിലുണ്ടായതാണ്. ആകെ 53,04,412 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 1,07,716 പുതിയ കേസുകള്‍ കണ്ടെത്തി. ഇതുവരെ 21,58,587 പേര്‍ക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്.
28,05,819 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 44,583 പേരുടെ നില ഗുരുതരവുമാണ്. അമേരിക്കയിലാണ് ഭീതിപരത്തി കൊവിഡ് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ലോകരാജ്യങ്ങളിലെ കൊവിഡ് കേസുകളുടെയും മരണങ്ങളുടെയും മൂന്നിലൊന്നും സംഭവിച്ചിരിക്കുന്നതാണ് ഇവിടെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 24,197 പുതിയ പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയപ്പോള്‍ 1,293 മരണങ്ങളുമുണ്ടായി. ആകെ 16,45,094 വൈറസ് ബാധിതരാണ് രാജ്യത്തുള്ളത്. ആകെ 97,647 മരണങ്ങളുമുണ്ടായി. ഇതുവരെ 4,03,201 പേര്‍ക്ക് മാത്രമാണ് രോഗമുക്തി ലഭിച്ചത്. 11,44,246 പേര്‍ ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 17,109 പേരുടെ നില ഗുരുതരവുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അമേരിക്ക കഴിഞ്ഞാല്‍ രോഗബാധിതര്‍ കൂടുതലുള്ളത് റഷ്യയിലാണ്.
എന്നാല്‍, ഇവിടെ മരണനിരക്ക് കുറവാണ്. 3,249 പേരാണ് റഷ്യയില്‍ ഇതുവരെ മരിച്ചത്. പെേക്ഷ, സ്‌പെയിനില്‍ 2,81904 പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ 28,628 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. യുകെയിലും ഫ്രാന്‍സിലും ഇറ്റലിയിലും ഇതേ അവസ്ഥയാണ്. യുകെയില്‍ 2,54,195 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചപ്പോള്‍ 36,393 പേര്‍ മരിച്ചു. ഇറ്റലിയില്‍ 2,28,658 പേര്‍ രോഗബാധിതരായപ്പോള്‍ മരണത്തിന് കീഴടങ്ങിയത് 32,616 പേരാണ്. ഫ്രാന്‍സില്‍ 1,82,219 രോഗബാധിതരും 28,289 മരണങ്ങളുമുണ്ടായി. മറ്റ് രാജ്യങ്ങളിലെ രോഗബാധിതരുടെയും മരണങ്ങളുടെയും കണക്കുകള്‍ യഥാക്രമം ഇപ്രകാരമാണ്. ജര്‍മനി: 1,79,713-8,352, തുര്‍ക്കി: 1,54,500-4,276, ഇറാന്‍: 1,31,652- 7,300, ഇന്ത്യ: 1,25,149- 3,728, പെറു: 1,11,698- 3,244, ചൈന: 82,971- 4,634.