24 മണിക്കൂറിനിടെ നാലുലക്ഷം കേസുകള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ 8.11 കോടി, അമേരിക്കയില്‍ രോഗികള്‍ രണ്ടുകോടിയിലേക്ക്
17,71,981 പേര്‍ മരണപ്പെട്ടതായാണ് കണക്ക്. 5,72,93,765 പേരുടെ രോഗം ഭേദമായി. 2,20,79,248 പേര്‍ ഇപ്പോഴും ചികില്‍സയില്‍ കഴിയുകയാണ്.
വാഷിങ്ടണ്‍: ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ നാലുലക്ഷം പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഏഴായിരത്തോളം പേര്‍ക്ക് ജീവനും നഷ്ടമായി. വിവിധ രാജ്യങ്ങളിലായി 8,11,44,994 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. 17,71,981 പേര്‍ മരണപ്പെട്ടതായാണ് കണക്ക്. 5,72,93,765 പേരുടെ രോഗം ഭേദമായി. 2,20,79,248 പേര്‍ ഇപ്പോഴും ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍ 1,05,364 പേരുടെ നില ഗുരുതരമായാണ് തുടരുന്നത്. കഴിഞ്ഞ കുറച്ചുനാളുകളെ അപേക്ഷിച്ച് പ്രതിദിന കൊവിഡ് ബാധയില്‍ അല്‍പം കുറവുണ്ടായിട്ടുണ്ട്.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ്, യുകെ, തുര്‍ക്കി, ഇറ്റലി, സ്‌പെയിന്‍, ജര്‍മനി, കൊളംബിയ, അര്‍ജന്റീന, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലാണ് വൈറസ് വ്യാപനമേറുന്നത്. ബ്രിട്ടനില്‍ പുതുതായി കണ്ടെത്തിയ ജനിതകമാറ്റമുണ്ടായ കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രതയിലാണ് മറ്റ് രാജ്യങ്ങള്‍. അമേരിക്കയില്‍ കഴിഞ്ഞ ഒരുദിവസം മാത്രം വൈറസ് പോസിറ്റീവായവരുടെ എണ്ണം 1,27,740 ആണ്. 1,215 മരണവും രേഖപ്പെടുത്തി. ഇന്ത്യയില്‍ 20,333 പേരും ബ്രസീലില്‍ 18,479 പേരും റഷ്യയില്‍ 28,284 പേരും യുകെയില്‍ 30,501 പേരും വൈറസ് ബാധിതരായി.
ബ്രിട്ടനില്‍ പുതിയ വൈറസ് കണ്ടെത്തിയശേഷം രോഗികളുടെ എണ്ണം അതിവേഗം ഉയരുന്നതായാണ് കണക്ക്. വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: അമേരിക്ക- 1,95,73,847 (3,41,138), ഇന്ത്യ- 1,02,08,725 (1,47,940), ബ്‌സീല്‍- 74,84,285 (1,91,146), റഷ്യ- 30,50,248 (54,778), ഫ്രാന്‍സ്- 25,59,686 (62,746), യുകെ- 22,88,345 (70,752), തുര്‍ക്കി- 21,47,578 (19,878), ഇറ്റലി- 20,47,696 (71,925), സ്‌പെയിന്‍- 18,69,610 (49,824), ജര്‍മനി- 16,55,322 (30,502).