24 മണിക്കൂറിനിടെ 1.40 ലക്ഷം കൊവിഡ് കേസുകള്‍; ലോകത്ത് 77.32 ലക്ഷം രോഗബാധിതര്‍, അമേരിക്കയിലും ബ്രസീലിലും സ്ഥിതി ആശങ്കാജനകം

24 മണിക്കൂറിനിടെ അമേരിക്കയില്‍ 27,221 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 791 പേര്‍ മരിക്കുകയും ചെയ്തു.

Update: 2020-06-13 05:21 GMT

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. അമേരിക്കയിലും ബ്രസീലിലുമാണ് സ്ഥിതി ഗുരുതരമായി തുടരുന്നത്. ഇവയ്ക്ക് പുറമെ ഇന്ത്യ, യുകെ, സ്പെയിന്‍, ഇറ്റലി, പെറു, ഫ്രാന്‍സ്, ജര്‍മനി, ഇറാന്‍, തുര്‍ക്കി, ചിലി തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ 1,40,917 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 4,603 പേര്‍ മരണപ്പെടുകയും ചെയ്തു. ആഗോളതലത്തില്‍ ആകെ രോഗബാധിതരുടെ എണ്ണം 77,32,952 ആയി ഉയര്‍ന്നു. 4,28,246 പേരാണ് ഇതുവരെ മരണപ്പെട്ടത്. 39,56,299 പേരുടെ രോഗം ഭേദമായി. രോഗബാധിതരായി 33,48,405 പേരാണ് ചികില്‍സയിലുള്ളത്. ഇതില്‍ 53,887 പേരുടെ നില ഗുരുതരമാണ്.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 21,16,922 പേര്‍ക്കാണ് അമേരിക്കയില്‍ വൈറസ് ബാധിച്ചത്. 1,16,825 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. 24 മണിക്കൂറിനിടെ അമേരിക്കയില്‍ 27,221 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 791 പേര്‍ മരിക്കുകയും ചെയ്തു. അതേസമയം, അമേരിക്കയില്‍ വൈറസ് മരണങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുറയുന്നുവെന്നത് ആശ്വാസകരമാണ്. 8,41,934 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 11,58,163 പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. ഇതില്‍ 16,613 പേരുടെ നില ഗുരുതരവുമാണ്. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. ഓരോ ദിവസം കഴിയുന്തോറം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധനവാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

ബ്രസീലില്‍ 8,29,902 പേര്‍ക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. 41,901 പേരാണ് ആകെ മരണപ്പെട്ടത്. 4,27,610 പേരുടെ രോഗം സുഖപ്പെട്ടു. 3,60,391 പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. 8,318 പേരുടെ നില ഗുരുതരവുമാണ്. വിവിധ രാജ്യങ്ങളിലെ വൈറസ് ബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രോഗികളുടെ എണ്ണം, ബ്രാക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: റഷ്യ- 5,11,423 (6,715), ഇന്ത്യ- 3,09,603 (8,890), യുകെ- 2,92,950 (41,481), സ്‌പെയിന്‍- 2,90,289 (27,136), ഇറ്റലി- 2,36,305 (34,223), പെറു- 2,20,749 (6,308), ജര്‍മനി- 1,87,251 (8,863), ഇറാന്‍- 1,82,525 (8,659), തുര്‍ക്കി- 1,75,218 (4,778), ചിലി- 1,60,846 (2,870).  

Tags:    

Similar News