ലോകത്ത് കൊവിഡ് രോഗികള്‍ 3.17 കോടി കടന്നു; മരണം 9.75 ലക്ഷം, പ്രതിദിന വൈറസ് ബാധയില്‍ വര്‍ധന
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,76,367 പേര്‍ക്കാണ് കൊവിഡ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,17,83,504 ആയി ഉയര്‍ന്നു. 5,721 പേര്‍ക്കാണ് ഒറ്റദിവസം ജീവന്‍ നഷ്ടമായത്.
വാഷിങ്ടണ്‍: ലോകത്ത് ആശങ്ക പടര്‍ത്തി കൊവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്നു. വിവിധ രാജ്യങ്ങളിലായി 3.17 കോടി പേര്‍ക്ക് വൈറസ് ബാധിച്ചതായാണ് പുതിയ കണക്ക്. ഒരുദിവസം വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,76,367 പേര്‍ക്കാണ് കൊവിഡ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,17,83,504 ആയി ഉയര്‍ന്നു. 5,721 പേര്‍ക്കാണ് ഒറ്റദിവസം ജീവന്‍ നഷ്ടമായത്. ഇതുവരെ 9,75,471 പേര്‍ രോഗം പിടിപെട്ട് മരണത്തിന് കീഴടങ്ങി.
2,34,00,640 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 74,07,393 പേര്‍ വിവിധ ആശുപത്രികളില്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 62,083 പേരുടെ നില ഗുരുതരവുമാണ്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, കൊളംബിയ, പെറു, മെക്‌സിക്കോ, സ്‌പെയിന്‍, ദക്ഷിണാഫ്രിക്ക, അര്‍ജന്റീന എന്നീ രാജ്യങ്ങളാണ് രോഗവ്യാപനം കൂടുതലുള്ള പട്ടികയില്‍ ആദ്യ പത്തിലുള്ളത്. അമേരിക്കയില്‍ 70,97,937 പേര്‍ക്ക് വൈറസ് ബാധിച്ചപ്പോള്‍ 2,05,471 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. 43,46,110 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ഇപ്പോള്‍ 25,46,356 പേര്‍ ചികില്‍സയില്‍ കഴിയുകയാണെന്നും 14,059 പേരുടെ നില ഗുരുതരാവസ്ഥയിലാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: ഇന്ത്യ- 56,46,010 (90,021), ബ്രസീല്‍- 45,95,335 (1,38,159), കൊളംബിയ- 7,77,537 (24,570), പെറു- 7,76,546 (31,586), മെക്‌സിക്കോ- 7,05,263 (74,348), സ്‌പെയിന്‍- 6,82,267 (30,904), ദക്ഷിണാഫ്രിക്ക- 6,63,282 (16,118), അര്‍ജന്റീന- 6,52,174 (13,952). ഫ്രാന്‍സ്, ചിലി, ഇറാന്‍, യുകെ എന്നിവിടങ്ങളില്‍ രോഗികളുടെ എണ്ണം നാല് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനുമിടയിലാണ്. ബംഗ്ലാദേശ്, സൗദി അറേബ്യ, ഇറാഖ്, പാകിസ്താന്‍, തുര്‍ക്കി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ കൊവിഡ് ബാധിതര്‍ മൂന്നുലക്ഷത്തിന് മുകളിലാണ്.