ഡോണാള്‍ഡ് ട്രംപിന്റെ മൂത്തമകന്‍ ട്രംപ് ജൂനിയറിന് കൊവിഡ്

42 വയസുകാരനായ ട്രംപ് ജൂനിയര്‍ ഈയാഴ്ച തുടക്കത്തിലാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

Update: 2020-11-21 00:58 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മൂത്തമകന്‍ ട്രംപ് ജൂനിയറിന് കൊവിഡ് സ്ഥിരീകരിച്ചു. 42 വയസുകാരനായ ട്രംപ് ജൂനിയര്‍ ഈയാഴ്ച തുടക്കത്തിലാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

അദ്ദേഹത്തിന് രോഗലക്ഷണമില്ലെന്നും നിരീക്ഷണത്തില്‍ പോയതായും വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. രോഗലക്ഷണമില്ലെങ്കിലും ആരോഗ്യവകുപ്പിന്റെ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടെന്നും വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Tags:    

Similar News