ഹീത്രൂ വിമാനത്താവളത്തിനു സമീപം ഡ്രോണ്‍ പറത്തിയയാള്‍ പിടിയില്‍
2018 ഡിസംബര്‍ 24നാണ് ഇയാള്‍ വിമാനത്താവളത്തിനു സമീപം ഡ്രോണ്‍ പറത്തിയത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിന്റെ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയെന്ന കുറ്റമാണ് ഇയാള്‍ക്കെതിരേ പോലിസ് ചുമത്തിയിരിക്കുന്നത്. ഡ്രോണ്‍ കണ്ടതിനെത്തുടര്‍ന്ന് ആയിരത്തോളം വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് പതിനായിരക്കണക്കിന് യാത്രക്കാരെ ബാധിച്ചിരുന്നു.
ലണ്ടന്‍: ഹീത്രൂ വിമാനത്താവളത്തിനു സമീപം ഡ്രോണ്‍ പറത്തിയ ജോര്‍ജ് റുസു എന്ന 37 കാരനെ ബ്രിട്ടീഷ് പോലിസ് അറസ്റ്റുചെയ്തു. 2018 ഡിസംബര്‍ 24നാണ് ഇയാള്‍ വിമാനത്താവളത്തിനു സമീപം ഡ്രോണ്‍ പറത്തിയത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിന്റെ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയെന്ന കുറ്റമാണ് ഇയാള്‍ക്കെതിരേ പോലിസ് ചുമത്തിയിരിക്കുന്നത്. ഡ്രോണ്‍ കണ്ടതിനെത്തുടര്‍ന്ന് ആയിരത്തോളം വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് പതിനായിരക്കണക്കിന് യാത്രക്കാരെ ബാധിച്ചിരുന്നു.
യൂറോപിലെ പ്രമുഖ വിമാനത്താവളമാണ് ഹീത്രു. ഇതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഡിസംബര്‍ 21ന് ലണ്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിനു സമീപം ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് വിമാനത്താവളം മൂന്നുദിവസം അടച്ചിട്ടതിനെത്തുടര്‍ന്ന് 1.4 ലക്ഷം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ഈമാസം എട്ടിനും യാത്രക്കാരെയും അധികൃതരെയും ആശങ്കയിലാഴ്ത്തി ഹീത്രു വിമാനത്താവളത്തിന് സമീപം വീണ്ടും ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടു. ഇതെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലിസ് അറിയിച്ചു.