ഇസ്രയേല്‍ വിമാനങ്ങള്‍ക്ക് വ്യോമപാത തുറന്നുനല്‍കില്ലെന്ന് കുവൈത്ത്
ഇസ്രയേല്‍ വിമാനങ്ങള്‍ക്ക് കുവൈത്ത് തങ്ങളുടെ ആകാശപാത തുറന്നുനല്‍കിയെന്ന റിപോര്‍ട്ടുകള്‍ 'പൂര്‍ണ്ണമായും തെറ്റാണ്' എന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബാസ് റിപ്പോര്‍ട്ട് ചെയ്തു
കുവൈത്ത് സിറ്റി: ഒരിക്കലും ഒരു ഇസ്രായേലി വിമാനത്തിനും തങ്ങളുടെ വ്യോമപാത തുറന്നുനല്‍കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി യുഎഇയിലേക്ക് പോവുന്ന ഇസ്രായേലി വിമാനത്തിന് വ്യോമപാത തുറന്നുനല്‍കണമെന്ന ആവശ്യം നിരസിച്ച് കുവൈത്ത്. യുഎഇയില്‍ എത്താന്‍ ഇസ്രയേല്‍ വിമാനങ്ങള്‍ ഒരിക്കലും കുവൈത്തിന്റെ ആകാശത്തിലൂടെ പറക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് കുവേത്തി ദിനപത്രമായ അല്‍ഖാബാസ് റിപോര്‍ട്ട് ചെയ്തു. യുഎഇയ്ക്കും ഇസ്രയേലിനുമിടയിലെ പുതിയ റൂട്ട 'കുവൈറ്റിലൂടെയല്ലെന്നും മറ്റൊരു രാജ്യത്തിലൂടെയാണെന്നും ഉന്നത തല വൃത്തങ്ങള്‍ പറഞ്ഞു.
ഇസ്രയേല്‍ വിമാനങ്ങള്‍ക്ക് കുവൈത്ത് തങ്ങളുടെ ആകാശപാത തുറന്നുനല്‍കിയെന്ന റിപോര്‍ട്ടുകള്‍ 'പൂര്‍ണ്ണമായും തെറ്റാണ്' എന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബാസ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്ന അവസാന രാജ്യമായിരിക്കും കുവൈത്ത് എന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബാസ് പറഞ്ഞു. യുഎഇയിലേക്കുള്ള ആദ്യ വിമാനം സൗദി വ്യോമാതിര്‍ത്തിയിലൂടെ അബുദബിയില്‍ കഴിഞ്ഞ ദിവസം ലാന്റ് ചെയ്തിരുന്നു. യുഎഇയുടെ അഭ്യര്‍ഥന പ്രകാരം ഇസ്രയേല്‍ വിമാനങ്ങള്‍ക്കായി തങ്ങളുടെ വ്യോമപാത തുറന്നുനല്‍കുന്നതായി സൗദി അറേബ്യയും ബഹ്‌റെയ്‌നും കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമാക്കിയിരുന്നു.