വാഷിങ്ടണ്‍: അമേരിക്കന്‍ സംസ്ഥാനമായ ജോര്‍ജിയയില്‍ വിമാനം തകര്‍ന്ന് നാലുപേര്‍ മരിച്ചു. ഡിക്കാല്‍ബ്- പീച്ച്ട്രീ വിമാനത്താവളത്തിലാണ് ഒരൊറ്റ എന്ജിന് വിമാനം തകര്‍ന്ന് നാല് പേര് മരിച്ചതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം.
സെസ്ന 210 സിംഗിള്‍ എന്ജിന് വിമാനമാണ് തകര്‍ന്നതെന്ന് ഫോക്സ് 5 ബ്രോഡ്കാസ്റ്റര്‍ റിപോര്‍ട്ട് ചെയ്തു. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളം അടച്ചു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും നാഷനല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡും അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.