ആമസോണ്‍ കാട്ടില്‍ കാണാതായ നാല് 4 കുട്ടികളെയും 40 ദിവസത്തിനു ശേഷം കണ്ടെത്തി
ബൊഗോട്ട്: ചെറുവിമാനം തകര്‍ന്ന് ആമസോണ്‍ കാട്ടില്‍ കാണാതായ ഒരു വയസ്സുകാരന്‍ ഉള്‍പ്പെടെയുള്ള നാല് 4 കുട്ടികളെയും 40 ദിവസത്തിനു ശേഷം കണ്ടെത്തി. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് ഇക്കാര്യം ഔദ്യോഗികമായി ട്വിറ്ററില്‍ അറിയിച്ചത്. കൊളംബിയന്‍ സൈന്യം ഉള്‍പ്പെടുന്ന പ്രത്യേക സംഘം നടത്തിയ രക്ഷാ ദൗത്യമാണ് ഒടുവില്‍ വിജയകരമയി പൂര്‍ത്തിയായത്. ഏഴുപേരുമായി സഞ്ചരിച്ച കൊളംബിയയുടെ സെസ്‌ന206 ചെറുവിമാനം മെയ് ഒന്നിനാണ് ആമസോണ്‍ വനാന്തരഭാഗത്ത് തകര്‍ന്നുവീണത്. ഹ്യൂട്ടോട്ടോ വാസികളായ കുട്ടികളുടെ മാതാവും പൈലറ്റുമുള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. രക്ഷപ്പെട്ട 13, ഒമ്പത്, നാല് വയസ്സുള്ള കുട്ടികളാണ് 11 മാസം പ്രായമുള്ള കുഞ്ഞിനെയുമെടുത്ത് കാട്ടിലൂടെ സഞ്ചരിച്ചത്. 11 മാസം പ്രായമുള്ള ക്രിസ്റ്റിന്‍ എന്ന പിഞ്ചു കുഞ്ഞ് ലെസ്‌ലി (13), സൊളേമി(9), ടിന്‍ നൊറില്‍ (4) എന്നിവരെയാണ് സംഘം 40 ദിവസത്തിന് ശേഷം കണ്ടെത്തിയത്.