ലോറ ചുഴലിക്കാറ്റ് ടെക്‌സാസ് തീരത്തേക്ക്; വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യത, ആറുലക്ഷത്തിലധികം പേരെ ഒഴിപ്പിക്കുന്നു
കര തൊടുന്നതിന് മുമ്പ് 115 മൈല്‍/മണിക്കൂര്‍ (185 കിമീ/മണിക്കൂര്‍) വേഗത്തില്‍ കാറ്റഗറി 3 ചുഴലിക്കാറ്റായി ലോറ മാറിയേക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. കൊവിഡ്-19 വ്യാപനസാധ്യത നിലനില്‍ക്കുന്നതില്‍ ബന്ധുക്കളുടെ വീടുകളിലോ ഹോട്ടല്‍ മുറികളിലോ താത്ക്കാലികാഭയം തേടണമെന്നാണ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാഷിങ്ടണ്‍: ലോറ ചുഴലിക്കാറ്റ് ടെക്‌സാസിലും ലൂസിയാനയിലും കനത്ത നാശംവിതയ്ക്കുമെന്ന് മുന്നറിയിപ്പ്. കനത്ത പേമാരിക്കും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിനും ചുഴലിക്കാറ്റ് ഇടയാക്കുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശങ്ങളില്‍ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങി. ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ച അതിരാവിലെയോ ടെക്‌സാസ് തീരം തൊടുമെന്ന് പ്രതീക്ഷിക്കുന്ന ലോറ ചുഴലിക്കാറ്റിന് കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സഹായകമായ ഉഷ്ണകാലാവസ്ഥയാണ് നിലവിലുള്ളത്.
കര തൊടുന്നതിന് മുമ്പ് 115 മൈല്‍/മണിക്കൂര്‍ (185 കിമീ/മണിക്കൂര്‍) വേഗത്തില്‍ കാറ്റഗറി 3 ചുഴലിക്കാറ്റായി ലോറ മാറിയേക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. ബ്യൂമോണ്ട്, ഗാല്‍വസ്റ്റണ്‍, പോര്‍ട്ട് ആര്‍തര്‍ എന്നീ ടെക്സാസ് നഗരങ്ങളില്‍നിന്ന് 4,20,000 പേരോട് മാറിത്താമസിക്കാന്‍ ഭരണകൂടം ഉത്തരവിട്ടു. 13 അടി (4 മീറ്ററോളം) ഉയരത്തില്‍ തിരകള്‍ ആഞ്ഞടിക്കാനിടയുള്ളതിനാല്‍ ലൂസിയാനയിലെ താഴ്ന്ന തീരപ്രദേശങ്ങളില്‍നിന്ന് രണ്ടുലക്ഷത്തോളം ജനങ്ങളോടും ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് വലിയതോതില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കൂടുതല്‍ നാശംവിതയ്ക്കും.
ലോറ അമേരിക്കയിലെ നാലാമത്തെ വലിയ നഗരം ലക്ഷ്യമാക്കി പടിഞ്ഞാറോട്ട് നീങ്ങുകയാണെന്നും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ അപകടത്തിലാവുമെന്നും ഹ്യൂസ്റ്റണ്‍ ഉള്‍പ്പെടുന്ന ഹാരിസ് കൗണ്ടിയിലെ ഉയര്‍ന്ന മുതിര്‍ന്ന എക്‌സിക്യൂട്ടീവ് ലിന ഹിഡാല്‍ഗോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊടുങ്കാറ്റ് അഭൂതപൂര്‍വമായ നാശത്തിന് കാരണമാവും. ഏറ്റവും അപകടകരമായ അവസ്ഥകള്‍ക്കായി തയ്യാറെടുക്കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലോറ ചുഴലിക്കാറ്റിന്റെ ഗതി കിഴക്കോട്ടോ പടിഞ്ഞാറോട്ടോ വ്യത്യാസപ്പെടുകയാണെങ്കില്‍ കൂടുകല്‍ പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്ന് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സിയുടെ മുന്‍മേധാവി ക്രെയ്ഗ് ഫ്യൂഗേറ്റ് സൂചിപ്പിച്ചു.
ജനങ്ങള്‍ പറഞ്ഞ സമത്തിനുള്ളില്‍ ഒഴിഞ്ഞില്ലെങ്കില്‍ സ്ഥിതി ഗുരുതരമാവും. കൊവിഡ്-19 വ്യാപനസാധ്യത നിലനില്‍ക്കുന്നതില്‍ ബന്ധുക്കളുടെ വീടുകളിലോ ഹോട്ടല്‍ മുറികളിലോ താത്ക്കാലികാഭയം തേടണമെന്നാണ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ലൂസിയാനയിലെ ചാള്‍സ് തടാകത്തിന് തെക്കുകിഴക്കായി 480 മൈല്‍ (770 കിലോമീറ്റര്‍) അകലെയാണ് കൊടുങ്കാറ്റ് വീശിയത്. പടിഞ്ഞാറ്- വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്ക് 17 മൈല്‍ (28 കിലോമീറ്റര്‍) വേഗതയില്‍ നീങ്ങുന്നതായി ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചു.
വീടുകള്‍ സുരക്ഷിതമാക്കാനും നിങ്ങളെയും കുടുംബത്തെയും ദ്വീപില്‍നിന്ന് സുരക്ഷിതത്വത്തിലേക്ക് മാറ്റാനും പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഗാല്‍വെസ്റ്റണിന്റെ ആക്ടിങ് മേയര്‍ ക്രെയ്ഗ് ബ്രൗണ്‍ പ്രസ്താവനയില്‍ പറഞ്ഞു. ലോറയുടെ ആഘാതത്തില്‍നിന്ന് രക്ഷനേടുന്നതിന് റെസ്‌ക്യൂ ഹെലികോപ്റ്ററുകളും ബോട്ടുകളും തീരദേശത്തേക്ക് തിരിച്ചതായി ടെക്‌സാസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് പറഞ്ഞു. ലോറ ചുഴലിക്കാറ്റിന്റെ ഉപഗ്രഹച്ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബഹിരാകാശ പരീക്ഷണശാലയിലുള്ള നാസയുടെ ബഹിരാകാശയാത്രികന്‍ ക്രിസ് കാസ്സിഡി ലോറ ചുഴലിക്കാറ്റിന്റെ സഞ്ചാരചിത്രങ്ങള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. തെക്കുപടിഞ്ഞാറന്‍ ലൂസിയാനയില്‍ വന്‍ നാശനഷ്ടമുണ്ടാക്കി 15 വര്‍ഷം മുമ്പ് വീശിയടിച്ച റീത്ത ചുഴലിക്കാറ്റിന് സമാനമായ രീതിയിലാണ് ലോറ രൂപപ്പെടുന്നതെന്ന് ലൂസിയാന ഗവര്‍ണര്‍ ജോണ്‍ ബെല്‍ എഡ്വേര്‍ഡ് പറഞ്ഞു.