വ്യാജ ഭീഷണി; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സുരക്ഷ വര്‍ധിപ്പിച്ചു
ഇന്ത്യന്‍ ടീമിലെ അംഗങ്ങള്‍ അപകടത്തിലാണെന്നും അവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കുന്ന സന്ദേശമാണ് ബിസിസിഐക്കു ലഭിച്ചത്.
പോര്‍ട്ട് എലിസബത്ത്: വ്യാജഭീഷണിയെത്തുടര്‍ന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തി. ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസ് പര്യടനം നടത്തുന്നതിനിടെയാണ് ബിസിസിഐയ്ക്കു ഭീഷണി സന്ദേശമെത്തിയത്. ഇന്ത്യന്‍ ടീമിലെ അംഗങ്ങള്‍ അപകടത്തിലാണെന്നും അവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കുന്ന സന്ദേശമാണ് ബിസിസിഐക്കു ലഭിച്ചത്.
സന്ദേശം ലഭിച്ചിരുന്നതായും ഇതില്‍ വസ്തുതയൊന്നുമില്ലെന്നും എങ്കിലും ടീമിന്റെ സുരക്ഷ വര്‍ധിപ്പിച്ചതായും ബിസിസിഐ അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ ടീമിന് അധികമായി അകമ്പടി വാഹനംകൂടി നല്‍കിയിട്ടുണ്ട്. വ്യാജഭീഷണിയുടെ പശ്ചാത്തലത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആന്റിഗ്വ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യ മൂന്ന് ഏകദിന മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. വ്യാഴാഴ്ചയാണ് ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.