ഇസ്രായേലില്‍ ഡ്രോണ്‍ ദൗത്യം വിജയകരമായി നടത്തിയെന്ന് ഇറാന്‍

41 ഇസ്രായേലി യുദ്ധവിമാനങ്ങളുടെ കണ്ണുവെട്ടിച്ച് രണ്ട് ഇറാനിയന്‍ ഡ്രോണുകള്‍ അതിന്റെ ദൗത്യം നിര്‍വഹിച്ചതായും ഇവയെ തടയുന്നതില്‍ ഇസ്രായേലി യുദ്ധവിമാനങ്ങള്‍ പരാജയപ്പെട്ടെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതായി അറബിക് പോസ്റ്റ് റിപോര്‍ട്ട് ചെയ്തു.

Update: 2022-05-04 15:05 GMT

തെഹ്‌റാന്‍: ഇസ്രായേലില്‍ വിജയകരമായി ഡ്രോണ്‍ ദൗത്യം നടത്തിയെന്ന വെളിപ്പെടുത്തലുമായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിലെ ഖുദ്‌സ് ബ്രിഗേഡിന്റെ ചീഫ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ എസ്മയില്‍ ഘാനി.

41 ഇസ്രായേലി യുദ്ധവിമാനങ്ങളുടെ കണ്ണുവെട്ടിച്ച് രണ്ട് ഇറാനിയന്‍ ഡ്രോണുകള്‍ അതിന്റെ ദൗത്യം നിര്‍വഹിച്ചതായും ഇവയെ തടയുന്നതില്‍ ഇസ്രായേലി യുദ്ധവിമാനങ്ങള്‍ പരാജയപ്പെട്ടെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതായി അറബിക് പോസ്റ്റ് റിപോര്‍ട്ട് ചെയ്തു.

'വളരെ വൈകുന്നതിന് മുമ്പ് നിങ്ങളുടെ യഥാര്‍ത്ഥ രാജ്യങ്ങളിലേക്ക് മടങ്ങുന്നതാണ് നല്ലത്,' ഇസ്രായേലിനെ അഭിസംബോധന ചെയ്തുകൊണ്ട് ഘാനി മുന്നറിയിപ്പ് നല്‍കി.

'ഇസ്രായേല്‍ സ്വന്തം നാശത്തിനുള്ള സാഹചര്യം ഒരുക്കുകയാണ്' എന്ന് ഫലസ്തീന്‍, സിറിയ, ഇറാന്‍ എന്നിവര്‍ക്കെതിരായ ഇസ്രായേല്‍ നീക്കത്തെ പരാമര്‍ശിച്ച് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് മേധാവി ഹസ്സന്‍ സലാമി പറഞ്ഞു.

Tags:    

Similar News