ഗസയില്‍ അഭയാര്‍ത്ഥി ക്യാംപുകള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരിക്ക്

മധ്യഗസയില്‍ ഇന്നലെയുണ്ടായ ഇസ്രായേല്‍ ബോംബാക്രമണത്തില്‍ കുട്ടികളടക്കം 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Update: 2024-09-10 05:13 GMT

ഗസ: തെക്കന്‍ ഗസയില്‍ അഭയാര്‍ത്ഥി ക്യാംപുകള്‍ക്ക് നേരെയുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ആക്രമണം.60 പേര്‍ക്ക് പരിക്കേറ്റതായും ഗസയുടെ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു. ഖാന്‍ യൂനിസിലെ അല്‍ മവാസി മേഖലയിലെ ടെന്റുകളില്‍ കഴിഞ്ഞിരുന്നവര്‍ക്ക് നേരെയായിരുന്നു ആക്രമണം. ഹമാസ് കമാന്‍ഡ് സെന്റര്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇന്ന് പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ 20-ഓളം ടെന്റുകള്‍ തകര്‍ന്നിട്ടുണ്ട്. സുരക്ഷിത ഇടമായി കണക്കാക്കിയിരുന്നിടത്തായിരുന്നു ആക്രമണം. മധ്യഗസയില്‍ ഇന്നലെയുണ്ടായ ഇസ്രായേല്‍ ബോംബാക്രമണത്തില്‍ കുട്ടികളടക്കം 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.









Tags:    

Similar News