ഹാഗിബിസ് ചുഴലിക്കാറ്റ്; ജപ്പാനില്‍ മരണം 74 ആയി

രക്ഷാ പ്രവര്‍ത്തകര്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കിഴക്കന്‍, മധ്യ ജപ്പാനിലാണു ചുഴലിക്കാറ്റ് ഏറ്റവും നാശംവിതച്ചത്. 12 പേരെ കാണാതായതായും 220 പേര്‍ക്ക് പരിക്കേറ്റതായും ദേശീയ ചാനല്‍ എന്‍എച്ച്‌കെ റിപോര്‍ട്ട് ചെയ്തു.

Update: 2019-10-16 06:31 GMT

ടോക്കിയോ: ജപ്പാനില്‍ ആഞ്ഞടിച്ച ഹാഗിബിസ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 74 ആയി. രക്ഷാ പ്രവര്‍ത്തകര്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കിഴക്കന്‍, മധ്യ ജപ്പാനിലാണു ചുഴലിക്കാറ്റ് ഏറ്റവും നാശംവിതച്ചത്. 12 പേരെ കാണാതായതായും 220 പേര്‍ക്ക് പരിക്കേറ്റതായും ദേശീയ ചാനല്‍ എന്‍എച്ച്‌കെ റിപോര്‍ട്ട് ചെയ്തു.

ഫുകുഷിമ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. സുകാഗ്‌വ നഗരത്തില്‍ അബുകുമ നദീതീരത്തു താമസിച്ചിരുന്ന 25 പേരാണു മരിച്ചത്. കൂടുതല്‍ പേര്‍ ദുരന്തത്തിനിരയായെന്നാണു കരുതുന്നത്. രാജ്യത്തെ 52 നദികള്‍ കരകവിഞ്ഞിട്ടുണ്ട്.

ടണ്‍ കണക്കിനു ചെളിയടിഞ്ഞതു രക്ഷാപ്രവര്‍ത്തനം അസാധ്യമാക്കി. വാഹന നിര്‍മാതാക്കളായ നിസാന്‍, ഹോണ്ട, സുബാറു, ടൊയോട്ട എന്നിവരുടെ പ്ലാന്റുകളില്‍ പ്രവര്‍ത്തനം സാധാരണ ഗതിയിലാണെങ്കിലും അബുകുമ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ വൈകാതെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്നാണു സൂചന.

ഇലക്‌ട്രോണിക് രംഗത്തെ പ്രമുഖന്‍ പാനാസോണിക്കിന്റെ കോറിയാമയിലെ പ്ലാന്റിനു കാര്യമായ നാശമുണ്ടായെന്നാണു സൂചന. 138,000 വീടുകളിലേക്കുള്ള ജലവിതരണവും 24,000 വീടുകളിലെ വൈദ്യുതി ബന്ധവും തകരാറിലായി. 

Tags:    

Similar News