കുവൈത്ത് ധനമന്ത്രി ഡോ. നായിഫ് അല്‍ ഹജ്‌റുഫിനെതിരേ കുറ്റവിചാരണ നോട്ടിസ്‌

റിയാദ് അല്‍ അദസാനി ബദര്‍ അല്‍ മുല്ല എന്നീ എം.പിമാരാണ് മന്ത്രാലയത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച് കുറ്റവിചാരണക്ക് നോട്ടിസ് നല്‍കിയത്. ജൂണ്‍ 11ന് ചേരുന്ന പാര്‍ലമെന്റില്‍ കുറ്റവിചാരണ ചര്‍ച്ചചെയ്യുമെന്ന് ആക്ടിംഗ് സ്പീക്കര്‍ ഈസ അല്‍ കന്ദരി വ്യക്തമാക്കി.

Update: 2019-05-30 05:15 GMT

കുവൈത്ത്: കുവൈത്തില്‍ ധനമന്ത്രി ഡോ. നായിഫ് അല്‍ ഹജ്‌റുഫിനെതിരേ കുറ്റവിചാരണ നോട്ടിസ്. റിയാദ് അല്‍ അദസാനി ബദര്‍ അല്‍ മുല്ല എന്നീ എം.പിമാരാണ് മന്ത്രാലയത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച് കുറ്റവിചാരണക്ക് നോട്ടിസ് നല്‍കിയത്. ജൂണ്‍ 11ന് ചേരുന്ന പാര്‍ലമെന്റില്‍ കുറ്റവിചാരണ ചര്‍ച്ചചെയ്യുമെന്ന് ആക്ടിംഗ് സ്പീക്കര്‍ ഈസ അല്‍ കന്ദരി വ്യക്തമാക്കി.

പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും ബജറ്റ് നിശ്ചയിച്ചതിനെക്കാള്‍ ചെലവുകള്‍ അധികരിച്ചതും വിദേശരാജ്യങ്ങളിലെ നിക്ഷേപങ്ങളിലുണ്ടായ നഷ്ടവുമാണ് പ്രധാന ആരോപണങ്ങള്‍.600 ദശലക്ഷം യൂറോ ഏതാനും വര്‍ഷം മുമ്പ് ഫ്രഞ്ച് ന്യൂക്ലിയര്‍ കമ്പനിയില്‍ നിക്ഷേപിച്ചത് 83 ദശലക്ഷം യൂറോക്കാണ് വിറ്റത്. ഇതുവഴി 517 ദശലക്ഷം യൂറോയുടെ നഷ്ടമുണ്ടായി.



Tags:    

Similar News