നൊബേല്‍ ജേതാവ് ഓസ്‌കാര്‍ ഏരിയസിനെതിരെ ലൈംഗിക ആരോപണം; പ്രതിഷേധവുമായി സ്ത്രീകള്‍ തെരുവില്‍
തിന് മുമ്പും ഏരിയസിനെതിരെ അഞ്ച് സ്ത്രീകള്‍ ലൈഗികാരോപണവുമായി രംഗത്ത് വന്നിരുന്നു
സാന്‍ ജോസ്: കോസ്റ്റാറിക്കന്‍ മുന്‍ പ്രസിഡന്റും സമാധാന നൊബേല്‍ ജേതാവും കൂടിയായ ഓസ്‌കാര്‍ ഏരിയസിനെതിരെ ലൈംഗിക ആരോപണം. മുന്‍ മിസ് കോസ്റ്ററിക്ക ജേതാവ് മൊറെയ്ല്‍സാണ് ആരോപണവുമായി രംഗതെത്തിയത്.നാല് വര്‍ഷം മുമ്പ് ഏരിയസ് അനുമതിയില്ലാതെ തന്നെ ലൈംഗികാക്രമണത്തിന് വിധേയമാക്കി എന്നാണ്യാസ്മിന്‍ മോറെല്‍സ് റോയിറ്റേഴ്‌സിനോട് പറഞ്ഞു. ഇതിന് മുമ്പും ഏരിയസിനെതിരെ അഞ്ച് സ്ത്രീകള്‍ ലൈഗികാരോപണവുമായി രംഗത്ത് വന്നിരുന്നു. ആണവ വിരുദ്ധ ആക്്ടിവിസ്റ്റായ അലക്‌സന്ദ്ര അര്‍സാണ് ആദ്യമായി ആരോപണവുമായി രംഗത്ത് വന്നത്. അരിസിനംതിരെ കടുത്ത പ്രതിഷേധമാണ് കോസ്റ്ററീക്കയില്‍ ഉയരുന്നത്. ഇതിനെതുടര്‍ന്ന് ഏരിയസ് കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. സ്ത്രീകള്‍ക്കതിരെ ആക്രമണം നടത്തുന്നത് തെറ്റാണന്ന് ലീഗല്‍ അബോര്‍ഷന്‍ മൂവിമന്റെ് പ്രതിനിതി അന്ന മരിയ റോഡ്രിഗസ് വ്യക്തമാക്കി.