തുടര്‍ച്ചയായി നൃത്തം ചെയ്ത് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച് നേപ്പാളി പെണ്‍കുട്ടി

Update: 2019-05-05 08:19 GMT

കാഠ്മണ്ഡു: തുടര്‍ച്ചയായി 126 മണിക്കൂര്‍ നൃത്തം ചെയ്ത് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച് നേപ്പാളി പെണ്‍കുട്ടി. ബന്ദന(18) എന്ന പെണ്‍കുട്ടിയാണ് ഈ നേട്ടം കൈവരിച്ചത്. കിഴക്കന്‍ നേപ്പാളിലെ ധന്‍കുത്ത സ്വദേശിയാണ് ബന്ദന.

കഴിഞ്ഞ ദിവസമാണ് ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ചെന്ന ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത്. 2011ല്‍ 123 മണിക്കൂര്‍ 15 മിനിട്ട് നൃത്തം ചെയ്ത ഹേമലതയുടെ റെക്കോര്‍ഡാണ് ബന്ദന തകര്‍ത്തത്. നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി ബന്ദനയെ അഭിന്ദിച്ചു.

Tags:    

Similar News