നവജാത ശിശുക്കള്‍ മരിച്ച സംഭവം: ടുണീഷ്യന്‍ ആരോഗ്യമന്ത്രി രാജിവച്ചു

അണുബാധയുണ്ടായതിനെത്തുടര്‍ന്നാണ് 11 കുട്ടികള്‍ മരിച്ചതെന്ന് നേരത്തെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

Update: 2019-03-10 02:35 GMT

ടുണീസ്: ടുണീഷ്യന്‍ തലസ്ഥാനത്തെ ആശുപത്രിയില്‍ നവജാതശിശുക്കള്‍ മരിക്കാനിടയായ സംഭവത്തില്‍ ടുണീഷ്യന്‍ ആരോഗ്യമന്ത്രി രാജിവച്ചു. അണുബാധയുണ്ടായതിനെത്തുടര്‍ന്നാണ് 11 കുട്ടികള്‍ മരിച്ചതെന്ന് നേരത്തെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതെക്കുറിച്ചുള്ള അന്വേഷണം നടന്നുവരവെയാണ് തുണീഷ്യന്‍ ആരോഗ്യമന്ത്രി അബ്ദുറൗഫ് ഷെരീഫ് രാജിവച്ചത്.

നാലുമാസം മുമ്പാണ് ആരോഗ്യമന്ത്രിയായി അബ്ദുറൗഫ് ചുമതലയേല്‍ക്കുന്നത്. കുട്ടികള്‍ മരിച്ചതിനെക്കുറിച്ച് വിവിധ തലങ്ങളിലായി അന്വേഷണം നടന്നുവരികയാണെന്ന് ടുണീഷ്യന്‍ പ്രധാനമന്ത്രി യൂസഫ് ചാഹെദ് പറഞ്ഞു. കുട്ടികള്‍ക്ക് നല്‍കുന്ന മരുന്നില്‍നിന്നാണ് അണുബാധയുണ്ടായതെന്ന് ടുണീഷ്യന്‍ പീഡിയാട്രിക്‌സ് സൊസൈറ്റി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Tags:    

Similar News