തുണീസ്യന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ അല്‍ജസീറ ഓഫിസില്‍ റെയ്ഡ്

ആയുധധാരികളായ 10 പോലിസ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച ഓഫിസില്‍ വാറന്റില്ലാതെ റെയ്ഡ് നടത്തുകയായിരുന്നുവെന്ന് അല്‍ ജസീറ ജീവനക്കാര്‍ ആരോപിച്ചു.

Update: 2021-07-26 11:08 GMT

തുണിസ്: അട്ടിമറിയെന്ന് പ്രതിപക്ഷം ആരോപിക്കുന്ന നീക്കത്തിലൂടെ പ്രസിഡന്റ് ഖൈസ് സഈദ് ഞായറാഴ്ച വൈകി പ്രധാനമന്ത്രിയെയും പാര്‍ലമെന്റിനെയും പിരിച്ചുവിട്ടതിനു പിന്നാലെ തുണീസ്യന്‍ പോലിസ് തലസ്ഥാനമായ തുണീസിലെ അല്‍ ജസീറ ബ്യൂറോയിലേക്ക് ഇരച്ചുകയറി മുഴുവന്‍ ജീവനക്കാരെയും പുറത്താക്കി.

ആയുധധാരികളായ 10 പോലിസ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച ഓഫിസില്‍ വാറന്റില്ലാതെ റെയ്ഡ് നടത്തുകയായിരുന്നുവെന്ന് അല്‍ ജസീറ ജീവനക്കാര്‍ ആരോപിച്ചു. റെയ്ഡില്‍ ഉള്‍പ്പെട്ട സുരക്ഷാ സേന രാജ്യത്തെ ജുഡീഷ്വറിയില്‍നിന്നുള്ള നിര്‍ദേശം പാലിക്കുകയാണെന്നും എല്ലാ മാധ്യമ പ്രവര്‍ത്തകരും പുറത്തുപോവണമെന്നും ആവശ്യപ്പെടുകയായിരുന്നു.

റിപോര്‍ട്ടര്‍മാരുടെ ഫോണുകളും മറ്റ് ഉപകരണങ്ങളും കണ്ടുകെട്ടിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ മാധ്യമ പ്രവര്‍ത്തകരുടെ സ്വകാര്യ വസ്തുക്കള്‍ വീണ്ടെടുക്കുന്നതിന് അവരെ കെട്ടിടത്തിലേക്ക് തിരികെ പ്രവേശിക്കാന്‍ പോലും അനുവദിച്ചില്ല. മഹാമാരിയായ കൊവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ചയും ചൂണ്ടിക്കാട്ടി രാജ്യമാകെ ഹിശാം മിശ്ശീശി നേതൃത്വം നല്‍കുന്ന മന്ത്രിസഭക്കെതിരേ പ്രതിഷേധം അലയടിക്കുന്നതിനിടെയാണ്

തന്റെ അധികാരം ഉപയോഗിച്ച് പ്രധാനമന്ത്രിയെ മാത്രമല്ല, പാര്‍ലമെന്റും പിരിച്ചുവിടുകയാണെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചത. പുതിയ പ്രധാനമന്ത്രിയുടെ സഹായത്തോടെ ഭരണം താന്‍ നിയന്ത്രിക്കുമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, ഇത ഭരണ അട്ടിമറിയാണെന്ന ഭരണകക്ഷി അന്നഹദ ആരോപിച്ചു.

പ്രസിഡന്റിനും പ്രധാനമന്ത്രിക്കും പാര്‍ലമെന്റിനുമിടയില്‍ അധികാരം വിഭജിച്ചുനല്‍കുന്ന ഭരണഘടനയുള്ള തുണീഷ്യ 2014നു ശേഷം നേരിടുന്ന ഏറ്റവും വലിയ ഭരണ പ്രതിസന്ധിയാണിത്. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിനൊടുവിലായിരുന്നു പാര്‍ലമെന്റ പിരിച്ചുവിടുകയാണെന്ന പ്രഖ്യാപനം. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നല്‍കിയ സുരക്ഷയും അറസ്റ്റ ചെയ്യപ്പെടാതിരിക്കാനുള്ള നിയമപരിരക്ഷയും ഇതോടൊപ്പം പിന്‍വലിക്കപ്പെട്ടിട്ടുണ്ട്.

പാര്‍ലമെന്റിലെ ഏറ്റവും വലിയ കക്ഷിയായ അന്നഹദ, പ്രസിഡന്റിന്റെ നടപടിക്കെതിരേ ശകതമായി രംഗത്തെത്തി. ഭരണഘടനക്കും ജനകീയ വിപ്ലവത്തിനുമെതിരായ അട്ടിമറിയാണിതെന്ന് പാര്‍ലമെന്റ് സപീക്കര്‍ കൂടിയായ അന്നഹദ നേതാ്‌വ റാശിദ ഗനൂശി കുറ്റപ്പെടുത്തി.

പ്രസിഡന്റ ഖൈസ സഈദും പ്രധാനമന്ത്രി മിശ്ശീശും തമ്മില്‍ ഒരു വര്‍ഷമായി നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസം രൂക്ഷമായതിന് പിന്നാലെയാണ് പിരിച്ചുവിടല്‍.

പാര്‍ലമെന്റും പ്രസിഡന്റും 2019ലെ രണ്ടു വ്യത്യസത തിരഞ്ഞെടുപ്പുകളിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ചെറിയ കാലം മാത്രം നീണ്ടുനിന്ന ആദ്യമന്ത്രിസഭ അധികാരമൊഴിഞ്ഞതിനു പിറകെയാണ് കഴിഞ്ഞ വര്‍ഷം മിശ്ശീശ അധികാരമേറിയത്. ഈ സര്‍ക്കാറിനെ പിരിച്ചുവിടുമെന്ന് നേരത്തെ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

1.2 കോടി ജനസംഖ്യയുള്ള തുണീഷ്യയില്‍ കൊവിഡ സാഹചര്യം രൂക്ഷമായി തുടരുന്നത സമ്പദഘടന തകര്‍ക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു. മഹാമാരിക്കെതിരായ നടപടികളില്‍ സര്‍ക്കാര്‍ വന്‍വീഴചയായെന്ന വ്യാപക വിമര്‍ശനവുമുയര്‍ന്നു. ഇതാണ പ്രസിഡന്റിന്റെ ഇടപെടലിലേക്ക് നയിച്ചത്.

എന്നാല്‍, പ്രസിഡന്റ് ഭരണമേറ്റാലും സഥിതി മെച്ചമാകില്ലെന്നാണ വിലയിരുത്തല്‍. രാജ്യത്ത സഥിതി കൂടുതല്‍ ഗുരുതരമാകുമെന്ന ആശങ്കയും ശകതമാണ്.കൊവിഡിന്റെ കടുത്ത നിയന്ത്രണങ്ങള്‍ക്കിടെയും പതിനായിരങ്ങളാണ് കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയത്. 'ജൂലൈ 25 പ്രസഥാനം' എന്ന പേരില്‍ പുതുതായി രൂപംനല്‍കിയ സംഘടനയാണ പ്രക്ഷോഭത്തിന നേതൃത്വം നല്‍കുന്നത്.

Tags:    

Similar News