'ഇവിടെ ആര്‍ക്കും അസുഖങ്ങള്‍ വരരുത് ' ഉത്തരവിട്ട് മേയര്‍

Update: 2025-01-15 12:20 GMT

റോം: ഇറ്റലിയിലെ ഒരു പട്ടണത്തില്‍ മേയര്‍ അപൂര്‍വ്വമായൊരു ഉത്തരവിട്ടിരിക്കുകയാണ്. ഇവിടെ ആര്‍ക്കും അസുഖങ്ങള്‍ വരരുതെന്നാണ് ആ ഉത്തരവ്. ബെല്‍കാസ്‌ട്രോയിലെ കാലാബ്രിയ എന്ന പ്രദേശത്താണ് ഇത്തരം അപൂര്‍വ്വമായ ഉത്തരവ് മേയര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഒരു ദരിദ്രമായ പ്രദേശമാണ് കാലാബ്രിയ. ഗ്രാമത്തിന്റെ മോശം ആരോഗ്യ അവസ്ഥയെ തുടര്‍ന്നാണ് മേയര്‍ വ്യത്യാസ്തമായ ഒരു ഉത്തരവ് പ്രഖ്യാപിക്കാനുള്ള കാരണം.

പ്രദേശത്തെ മെഡിക്കല്‍ സേവനങ്ങളുടെ കുറവും മറ്റ് സാധനങ്ങളുടെ ഇല്ലായ്്മയുമാണ് ഇതിന് കാരണം. ഗ്രാമത്തിലെ ഒരേയൊരു ആരോഗ്യകേന്ദ്രം പലപ്പോഴും അടച്ചിടുകയാണ് ചെയ്യുന്നത്. ഇവിടെ രോഗികളെ പരിപാലിക്കാനുള്ള സാഹചര്യങ്ങളും ഇല്ല. ഈ കേന്ദ്രത്തില്‍ എത്തിച്ചേരാനും പൗരന്‍മാര്‍ക്ക് ഏറെ ബുദ്ധിമുട്ടാണ്. ഇത്തരം സാഹചര്യത്തിലാണ് മേയര്‍ അപൂര്‍വ്വമായ ഉത്തരവ് പുറപ്പെടുവിച്ചത്.

1,200 ഓളം നിവാസികള്‍ ഇവിടെയുണ്ട്. പകുതിയില്‍ ഏറെ പേരും 65 വയസ്സിന് പ്രായമുള്ളവരും. അസുഖങ്ങള്‍ക്കും പരിക്കുകള്‍ക്കും ഇടയക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് ജനങ്ങളോട് വിട്ടുനില്‍ക്കാനും മേയര്‍ ഉത്തരവിട്ടിട്ടുണ്ട്. അനാവശ്യമായി വീടുകള്‍ വിട്ട് പോവരുതെന്നും യാത്രകള്‍ ഒഴിവാക്കണമെന്നും കായിക വിനോദങ്ങളില്‍ ഏര്‍പ്പെടരുതെന്നും മേയറുടെ ഉത്തരവില്‍ പറയുന്നു. അപടക സാധ്യതയുള്ള എല്ലാ പ്രവര്‍ത്തികളില്‍ നിന്നും എല്ലാവരും വിട്ടുനില്‍ക്കണമെന്നും പ്രദേശത്തിന്റെ ദരിദ്രമായ അവസ്ഥയെ തുടര്‍ന്നാണ് ഈ പ്രഖ്യാപനമെന്നും മേയര്‍ പറയുന്നു.

Similar News