പാകിസ്താനിലും ഡെങ്കിപ്പനി പടരുന്നു; 24 മണിക്കൂറിനിടെ 269 പുതിയ കേസുകള്‍, 9 മരണം

Update: 2021-11-22 08:47 GMT

കറാച്ചി: പാകിസ്താനിലും ഡെങ്കിപ്പനി കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെടുന്നു. ഞായറാഴ്ച മാത്രം 269 പേര്‍ക്കാണ് പുതുതായി ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്തത്. ഒമ്പത് പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. സിന്ധിലെ ആരോഗ്യവകുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് ജിയോ ന്യൂസ് ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഇതോടെ പാകിസ്താനില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി. സിന്ധില്‍നിന്നുള്ള 78 പേര്‍ക്ക് ഒറ്റരാത്രികൊണ്ടാണ് ഡെങ്കിപ്പനി ബാധിച്ചത്.

ഇതില്‍ 48 പേര്‍ ഡെങ്കി ഹോട്ട്‌സ്‌പോട്ട് മേഖലയായ കറാച്ചിയില്‍നിന്നുള്ളവരാണ്. 16 പേര്‍ ഹൈദരാബാദില്‍നിന്നും ഒമ്പതുപേര്‍ ഉമര്‍കോട്ടില്‍നിന്നും തര്‍പാര്‍ക്കറില്‍നിന്ന് മൂന്നുപേരും മാറ്റിയാരിയില്‍നിന്ന് രണ്ടുപേരും ഉള്‍പ്പെടുന്നു. കൊരങ്കി, മാലിര്‍ എന്നിവിടങ്ങളില്‍ അടുത്തിടെ ഡെങ്കി മരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതായി സിന്ധ് ആരോഗ്യവകുപ്പ് വക്താവ് വെളിപ്പെടുത്തി. കറാച്ചിയില്‍നിന്ന് മൂന്നുപേരും പഞ്ചാബില്‍നിന്ന് ആറുപേരും ഞായറാഴ്ച ഡെങ്കിപ്പനി ബാധതരായതായി റിപോര്‍ട്ടുകള്‍ പറയുന്നു.

Tags:    

Similar News