ശ്രീലങ്കയില്‍ സാമൂഹിക മാധ്യമങ്ങള്‍ക്കു താല്‍കാലിക വിലക്ക്

Update: 2019-05-13 11:49 GMT

കൊളംബോ: കോളംബോയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ആക്രമണത്തിനു പിന്നാലെ മുസ്‌ലിംകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ അധികൃതര്‍ ഫേസ്ബൂക്കിനും വാട്‌സ് ആപ്പിനും താല്‍കാലിക വിലക്ക് ഏര്‍പെടുത്തി. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിദ്വേഷം നിറഞ്ഞ പോസ്റ്റുകള്‍ മുസ്‌ലിംകള്‍ക്കെതിരായ സംഘടിത ആക്രമണങ്ങള്‍ക്കു കാരണമാവുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണു അധികൃതരുടെ നടപടി.

ചിലൗ മേഖലയിലടക്കം നിരവധി സ്ഥലങ്ങളിലാണ് ക്രിസ്ത്യന്‍ സംഘങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരേയും സ്ഥാപനങ്ങള്‍ക്കും മസ്ജിദിനും നേര്‍ക്കു ആക്രമണം നടത്തിയത്. ചിലൗവില്‍ പോലിസ് ആകാശത്തേക്കു വെടിവെക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംകള്‍ ആക്രമിക്കപ്പെടുന്നതായി പരാതി ലഭിക്കുന്നുണ്ടെന്നു മുസ്‌ലിം സംഘടന നേതാക്കള്‍ പറഞ്ഞു. ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ആക്രമണങ്ങളില്‍ 200ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. 

Tags:    

Similar News