ബെയ്ജിങ്: കിഴക്കന്‍ ചൈനയിലെ ജിയാങ്‌സുവിലെ കീടനാശിനി പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ മരിക്കുകയും 30 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ മേഖലയില്‍ ഭൂകമ്പം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. സമീപത്തെ സ്‌കൂളിനു കേടുപാടുകള്‍ സംഭവിക്കുകയും നിരവധി കാറുകള്‍ തകരുകയും ചെയ്തു. പ്ലാന്റില്‍ കുടുങ്ങിക്കിടന്ന 31 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ചൈനയിലെ ലിയോണിങില്‍ ഉരുക്ക് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ മരിച്ചിരുന്നു. ജൂലൈയില്‍ സിചുവാനിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ 19 പേരും നവംബറില്‍ പിവിസി നിര്‍മാണ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ 24പേരും മരിച്ചിരുന്നു.