നാഗ്പൂരില്‍ സ്‌ഫോടകവസ്തു നിര്‍മാണ ഫാക്ടറിയില്‍ സ്‌ഫോടനം: 6 മരണം

Update: 2024-06-13 13:21 GMT

നാഗ്പൂര്‍: നാഗ്പൂരിലെ ധംനയില്‍ സ്‌ഫോടകവസ്തു നിര്‍മാണ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാല് സ്ത്രീകളും കൊല്ലപ്പെട്ടവരിലുണ്ട്. നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ഹിംഗന പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ധംന ഗ്രാമത്തിലെ ചാമുണ്ഡി എക്‌സ്‌പ്ലോസീവ് പ്രൈവറ്റ് ലിമിറ്റഡിലാണ് സ്‌ഫോടനം നടന്നത്. അന്വേഷണം നടക്കുന്നതായും ക്രൈംബ്രാഞ്ചും മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടെന്നും പോലീസ് കമ്മീഷണര്‍ രവീന്ദര്‍ സിംഗാള്‍ എഎന്‍ഐയോട് പറഞ്ഞു.

തൊഴിലാളികള്‍ സ്‌ഫോടകവസ്തുക്കള്‍ പായ്ക്ക് ചെയ്യുന്നതിനിടെ ഉച്ചയ്ക്ക് ഒന്നോടെയാണ് സ്‌ഫോടനം നടന്നത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. സ്ഥാപന ഉടമയും മാനേജരും ഒളിവിലാണ്. കഴിഞ്ഞ മാസം മെയ് 23ന് താനെ ജില്ലയിലെ ഡോംബിവ്‌ലിയിലെ വ്യാവസായിക മേഖലയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിക്കുകയും 56 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മറ്റൊരു സംഭവത്തില്‍, ജനുവരി 18ന് താനെയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ ഒരു തൊഴിലാളി മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഡ്രമ്മില്‍ നിറച്ച ചില രാസവസ്തുക്കള്‍ പൊട്ടിത്തെറിച്ച് ഒഴുകിയതിനാല്‍ പുറത്ത് നിര്‍ത്തിയിച്ച ടെംപോകള്‍ക്കും വാഹനങ്ങള്‍ക്കും തീപിടിക്കുകയായിരുന്നു.

Tags:    

Similar News