ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ടോറി ലീഡർ സ്ഥാനത്ത് നിന്ന് ഒഴിയും
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് (ടോറി ലീഡർ) നിന്നും ഔദ്യോഗികമായി ഒഴിവാകുന്നു. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന്റെ പിന്മാറ്റം (ബ്രെക്സിറ്റ്) നടപ്പാക്കുന്നതില്‍ വിജയിക്കാത്തതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് തെരേസ മേയ് രണ്ടാഴ്ചക്ക് മുമ്പ് ടോറി ലീഡർ സ്ഥാനത്തു നിന്ന് രാജി പ്രഖ്യാപിച്ചിരുന്നു. പുതിയ പ്രധാനമന്ത്രി തിരഞ്ഞെടുപ്പിന് ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്കുള്ളിലെ പ്രമുഖര്‍ തന്നെ മൽസര സന്നദ്ധത അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതു വരെ തെരേസ മേയ് കാവല്‍ പ്രധാനമന്ത്രിയായി തുടരും.