തുര്‍ക്കി വിദേശകാര്യമന്ത്രി ഫലസ്തീനില്‍

കാവുസോഗ്ലു ഫലസ്തീന്‍ വിദേശകാര്യമന്ത്രി റിയാദ് അല്‍മാലികി, പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എന്നിവരുമായും ചര്‍ച്ചകള്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Update: 2022-05-24 13:33 GMT

റാമല്ല: ഇസ്രായേല്‍ സന്ദര്‍ശനത്തിന് മുന്നോടിയായി തുര്‍ക്കി വിദേശകാര്യ മന്ത്രി മൗലൂദ് കാവുസോഗ്ലു ഫലസ്തീന്‍ നഗരമായ റാമല്ലയില്‍ എത്തി. 2010ല്‍ സ്ഥാപിതമായ പലസ്തീന്‍, തുര്‍ക്കി വിദേശകാര്യ മന്ത്രാലയങ്ങളുടെ സംയുക്ത സമിതിയുടെ രണ്ടാമത്തെ യോഗത്തില്‍ അദ്ദേഹം അധ്യക്ഷത വഹിക്കും.

കാവുസോഗ്ലു ഫലസ്തീന്‍ വിദേശകാര്യമന്ത്രി റിയാദ് അല്‍മാലികി, പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എന്നിവരുമായും ചര്‍ച്ചകള്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

നേരത്തേ, കവുസോഗ്ലുവിനെയും വഹിച്ചുള്ള വിമാനം തെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ ഇറക്കിയപ്പോള്‍ അദ്ദേഹത്തെ ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. കാവുസോഗ്ലു വെസ്റ്റ്ബാങ്ക് നഗരമായ റാമല്ലയില്‍ എത്തി ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ എത്തുകയായിരുന്നു. ഫലസ്തീനിലെ കൂടിക്കാഴ്ചകള്‍ക്ക് ശേഷം, തുര്‍ക്കി വിദേശകാര്യമന്ത്രി ബുധനാഴ്ച ഇസ്രായേല്‍ സന്ദര്‍ശിക്കുകയും ഇസ്രായേല്‍ വിദേശകാര്യമന്ത്രി യെയര്‍ ലാപിഡുമായി ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും പ്രാദേശിക, അന്തര്‍ദേശീയ കാര്യങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തും.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 15 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു തുര്‍ക്കി വിദേശകാര്യ മന്ത്രി ഇസ്രായേലില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്.

Tags:    

Similar News