ഉര്‍ദുഗാനെതിരേ ജര്‍മ്മന്‍ രാഷ്ട്രീയ നേതാവിന്റെ മോശം പരാമര്‍ശം: ജര്‍മന്‍ അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് തുര്‍ക്കി

ലോവര്‍ സാക്‌സണി സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ജര്‍മ്മന്‍ ഫെഡറല്‍ പാര്‍ലമെന്റിന്റെ വൈസ് സ്പീക്കര്‍ വുള്‍ഫ്ഗാങ് കുബിക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗനെ 'അഴുക്കുചാലിലെ ചെറിയ എലിയോട്' ഉപമിച്ച് പരാമര്‍ശം നടത്തിയത്.

Update: 2022-09-27 19:02 GMT

ആങ്കറ: ജര്‍മനിയിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവും ജര്‍മ്മന്‍ ഫെഡറല്‍ പാര്‍ലമെന്റിന്റെ വൈസ് സ്പീക്കറുമായ വുള്‍ഫ്ഗാങ് കുബിക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെതിരേ നടത്തിയ മോശം പരാമര്‍ശത്തില്‍ ജര്‍മന്‍ അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് തുര്‍ക്കി.

ലോവര്‍ സാക്‌സണി സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ജര്‍മ്മന്‍ ഫെഡറല്‍ പാര്‍ലമെന്റിന്റെ വൈസ് സ്പീക്കര്‍ വുള്‍ഫ്ഗാങ് കുബിക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗനെ 'അഴുക്കുചാലിലെ ചെറിയ എലിയോട്' ഉപമിച്ച് പരാമര്‍ശം നടത്തിയത്.

ഞങ്ങളുടെ പ്രസിഡന്റിനെ (ഉര്‍ദുഗാനെ അപമാനിക്കുന്ന പ്രസ്താവനകളെ ശക്തമായി അപലപിക്കുന്നതായി തുര്‍ക്കി വിദേശകാര്യ മന്ത്രാലയ വക്താവ് തഞ്ജു ബില്‍ജിക് പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News