ദക്ഷിണ കൊറിയയില്‍ പരിശീലന പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; മൂന്ന് പേര്‍ മരിച്ചു

Update: 2022-04-01 07:10 GMT

സോള്‍: ദക്ഷിണകൊറിയയില്‍ പരിശീലന പറക്കലിനിടയില്‍ വിമാനങ്ങള്‍ കൂട്ടയിടിച്ച് മൂന്ന് മരണം. ഒരാള്‍ക്ക് പരിക്കേറ്റു. തെക്കുകിഴക്കന്‍ നഗരമായ സാച്ചിയോണിലെ മലയോര മേഖലയിലാണ് അപകടമുണ്ടായത്. കെടി1 എന്ന ദക്ഷിണകൊറിയന്‍ എയര്‍ഫോഴ്‌സ് വിമാനങ്ങളാണ് ആകാശത്ത് വച്ച് കൂട്ടിയിടിച്ചത്. മൂന്ന് പൈലറ്റുമാര്‍ അപകടത്തില്‍ മരിച്ചു. രക്ഷപ്പെട്ടയാളുടെ നില അതീവഗുരുതരമാണെന്നാണ് റിപോര്‍ട്ട്.

അപകടസ്ഥലത്തേക്ക് മൂന്ന് ഹെലികോപ്റ്ററുകള്‍, 20 വാഹനങ്ങള്‍, രക്ഷാപ്രവര്‍ത്തകര്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ടെന്ന് എമര്‍ജന്‍സി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രദേശവാസികള്‍ അപകടത്തില്‍പ്പെടുകയോ നാശനഷ്ടങ്ങളുണ്ടായതായോ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ജനുവരിയില്‍ ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളിന് തെക്ക് ഹ്വാസോങ് നഗരത്തിലെ പര്‍വതത്തിലിടിച്ച് എഫ് 5 ഇ യുദ്ധവിമാനം തകര്‍ന്ന് വ്യോമസേനാ പൈലറ്റ് മരിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ അപകടം.

Tags:    

Similar News