അബുദബി: ബലിപെരുന്നാള്‍ പ്രമാണിച്ച് 669 തടവുകാരെ ജയില്‍ മോചിതരാക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍നഹ്‌യാന്റെ ഉത്തരവ്. തടവിലാക്കപ്പെട്ടവര്‍ക്ക് പുതിയ ജീവിതത്തിനുള്ള സാധ്യത തുറക്കാനാണ് നടപടിയെന്ന് പ്രസിഡന്റ് ഉത്തരവില്‍ വ്യക്തമാക്കി.
വിവിധ ജയിലുകളില്‍ കഴിയുന്ന പ്രവാസികളടക്കമുള്ള തടവുകാര്‍ക്ക് യുഎഇ പ്രസിഡന്റിന്റെ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും.
മോചിപിക്കുന്നവരുടെ സാമ്പത്തിക ബാധ്യതകള്‍ സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കും.