ഉക്രെയ്ന്‍ വളഞ്ഞ റഷ്യന്‍ ചെമ്പടയെ തുരത്താന്‍ ബ്രിട്ടീഷ്, യുഎസ് സൈന്യമെത്തിയേക്കും; യുദ്ധഭീതിയില്‍ യൂറോപ്പ്

. 'റഷ്യന്‍ ശത്രുത' വര്‍ധിക്കുന്നതിനിടെ യൂറോപ്യന്‍ അതിര്‍ത്തികള്‍ ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി നാറ്റോ സൈനിക വിന്യാസമാണ് ബ്രിട്ടന്റെ പരിഗണനയിലുള്ളത്.

Update: 2022-01-30 18:36 GMT

ലണ്ടന്‍: യുദ്ധമുനമ്പിലാണ് യൂറോപ്പ്. പതിനായിരക്കണക്കിന് സൈനികരെ അതിര്‍ത്തിയില്‍ വിന്യസിച്ച് ഉക്രെയ്‌നിനെതിര റഷ്യ പടയൊരുക്കം ശക്തമാക്കിയതിനു പിന്നാലെ റഷ്യയുടെ പ്രകോപന നീക്കങ്ങള്‍ ചൂണ്ടിക്കാട്ടി അമേരിക്കയും ബ്രിട്ടനും സൈനികരെ അയക്കാനുള്ള നീക്കവുമായി മുന്നോട്ട് വന്നതോടെയാണ് യൂറോപ്പ് യുദ്ധഭീതിയിലേക്ക് എടുത്തെറിയപ്പെട്ടത്. 'റഷ്യന്‍ ശത്രുത' വര്‍ധിക്കുന്നതിനിടെ യൂറോപ്യന്‍ അതിര്‍ത്തികള്‍ ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി നാറ്റോ സൈനിക വിന്യാസമാണ് ബ്രിട്ടന്റെ പരിഗണനയിലുള്ളത്.

ഉക്രെയ്‌നിലേക്കുള്ള റഷ്യയുടെ ഏതൊരു കടന്നു കയറ്റത്തേയും വേഗത്തിലുള്ള ഉപരോധത്തിലൂടെ നേരിടുമെന്നും അത് ഇരുപക്ഷത്തിനും വിനാശകരമാകുമെന്നും ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞിട്ടുണ്ട്. ശീതയുദ്ധ കാലത്തിന് ശേഷം യൂറോപ്പില്‍ ഇത്രയും മോശം സാഹചര്യം ആദ്യമായിട്ടാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

യൂറോപ്പില്‍ വന്‍തോതില്‍ സൈനികരെ വിന്യസിക്കാനാണ് ബ്രിട്ടന്റെ തീരുമാനം. നാറ്റോ സഖ്യ രാജ്യങ്ങള്‍ക്ക് എല്ലാ വിധ സഹായവും നല്‍കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യ ഉെ്രെകനോട് പ്രതികാരത്തോടെയാണ് പെരുമാറുന്നതെന്നും ഇത് ഉെ്രെകന്റെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം ആരോപിച്ചു.നാറ്റോ സൈന്യത്തിന്റെ പ്രധാന കമാന്റര്‍മാര്‍ അടുത്താഴ്ച യോഗം ചേരുന്നുണ്ട്. കിഴക്കന്‍ യൂറോപ്പിലെ രാജ്യങ്ങളില്‍ 1150 ബ്രിട്ടീഷ് സൈനികര്‍ നിലവില്‍ തമ്പടിച്ചിട്ടുണ്ട്. അത്ര തന്നെ സൈനികരെ ഇനിയും അയക്കാനാണ് ആലോചന. കൂടാതെ എസ്‌റ്റോണിയയിലേക്ക് ആയുധങ്ങളും യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും അയക്കാനും ബ്രിട്ടന് പദ്ധതിയുണ്ട്. ബ്രിട്ടന്റെ തീരുമാനം റഷ്യയ്ക്കുള്ള വ്യക്തമായ താക്കീതാണ്. നാറ്റോയുടെ ഒപ്പം ഉറച്ച് നില്‍ക്കും. അടുത്താഴ്ച യൂറോപ്പില്‍ സൈനികരെ വിന്യസിക്കുന്നതിന് തയ്യാറെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉെ്രെകനെതിരെ റഷ്യ ആക്രമണം ആരംഭിച്ചാല്‍ അത് യൂറോപ്പിലെ ദുരന്തമാകും. ഉെ്രെകന് മേലുള്ള ഏത് കടന്നുകയറ്റവും തടയുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഉെ്രെകന്‍ വിഷയം ബ്രിട്ടീഷ് പ്രധാനമന്ത്രി വലിയ ചര്‍ച്ചയാക്കുന്നതിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണുള്ള ശ്രമമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വാചകമടിയെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്.

നിലവില്‍ ഒട്ടേറെ വിവാദങ്ങള്‍ക്ക് നടുവിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി. ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് യൂറോപ്പിലേക്ക് സൈനികരെ അക്കുന്നതെന്നും പറയപ്പെടുന്നു. റഷ്യന്‍ പ്രസിഡന്റ് പുടിനുമായി സംസാരിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞിരുന്നു. അടുത്താഴ്ച അദ്ദേഹം യൂറോപ്പിലെത്തുന്നുണ്ട്.

ആയിരക്കണക്കിന് റഷ്യന്‍ സൈനികരാണ് ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിട്ടുള്ളത്. ഏത് സമയവും റഷ്യ ആക്രമണം തുടങ്ങിയേക്കാമെന്ന് അമേരിക്കയും ബ്രിട്ടനും പറയുന്നു. എന്നാല്‍ ആക്രമണ സാധ്യതയില്ലെന്ന സൂചനയാണ് ഉെ്രെകന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ റഷ്യ അതിര്‍ത്തിയില്‍ സൈനികരെ വിന്യസിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.റഷ്യ ആക്രമണത്തിന് ഒരുങ്ങി എന്നാണ് അമേരിക്കയുടെ നിരീക്ഷണം. ആക്രമണം തുടങ്ങിയാല്‍ അനന്തര ഫലം മോശമാകുമെന്ന് യുഎസ് സേനാ മേധാവി മാര്‍ക്ക് മില്ലി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കിഴക്കന്‍ യൂറോപ്പിലേക്ക് സൈന്യത്തെ അയക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. നാറ്റോ സൈന്യത്തിന് സഹായമായി ചെറിയ സംഘം സൈനികരെ ഉടന്‍ അയക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കിയിട്ടുണ്ട്.

കടുത്ത ഉപരോധം പ്രഖ്യാപിച്ച് റഷ്യയെ തടഞ്ഞുനിര്‍ത്താമെന്ന കണക്കുകൂട്ടലും ബ്രിട്ടനുണ്ട്. തിങ്കളാഴ്ച ഒരുപക്ഷം ഉപരോധം സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും.

Tags:    

Similar News