സിഡ്‌നി: ആസ്‌ത്രേലിയയില്‍ കാട്ടുതീ പടര്‍ന്ന് 30ഓളം വീടുകള്‍ കത്തിനശിച്ചു. ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലയിലാണ് കാട്ടുതീ പടര്‍ന്നത്. ആളപായമുണ്ടായതായി റിപോര്‍ട്ടുകളില്ല. കാട്ടുതീയെ തുടര്‍ന്ന് മേഖലയില്‍ താപനില 40 ഡിഗ്രിയായി ഉയര്‍ന്നു. നൂറലേറെ അഗ്‌നിശമനസേനാംഗങ്ങളുടെ നേതൃത്വത്തില്‍ തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വിക്ടോറിയ സംസ്ഥാനത്തുണ്ടായ കാട്ടുതീയില്‍ നിരവധി വീടുകള്‍ കത്തിനശിച്ചിരുന്നു. അന്ന് 10,000ത്തോളം ഹെക്ടര്‍ സ്ഥലമാണ് അഗ്‌നിക്കിരയായത്.