വ്യാപാര രംഗത്ത് അമേരിക്ക ഇന്ത്യക്കുള്ള പ്രത്യേക പരിഗണന അവസാനിപ്പിച്ചു
ജിഎസ്പി പ്രകാരം ഇന്ത്യക്കുള്ള പ്രത്യേക പരിഗണന അമേരിക്ക അവസാനിപ്പിച്ചു. ഇന്ത്യയിലെ വിവിധ മാര്‍ക്കറ്റുകളില്‍ അമേരിക്കയ്ക്ക് പ്രവേശനം നല്‍കാത്തതിനെ തുടര്‍ന്നാണ് നീക്കം.
ന്യൂയോര്‍ക്ക്: വ്യാപാര രംഗത്ത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാവുന്ന തീരുമാനവുമായി അമേരിക്ക. ജിഎസ്പി പ്രകാരം ഇന്ത്യക്കുള്ള പ്രത്യേക പരിഗണന അമേരിക്ക അവസാനിപ്പിച്ചു. ഇന്ത്യയിലെ വിവിധ മാര്‍ക്കറ്റുകളില്‍ അമേരിക്കയ്ക്ക് പ്രവേശനം നല്‍കാത്തതിനെ തുടര്‍ന്നാണ് നീക്കം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നീക്കം.
വ്യാപാര രംഗത്ത് ഇന്ത്യ ഏര്‍പ്പെടുത്തിയ വിലങ്ങുതടികള്‍ അമേരിക്കയുടെ വ്യാപാരത്തെ സാരമായി ബാധിച്ചെന്നും പലവട്ടം ഇന്ത്യയുമായി ആശയ വിനിമയം നടത്തിയിട്ടും ഇക്കാര്യത്തില്‍ നടപടിയൊന്നും സ്വീകരിച്ചില്ലെന്നും അമേരിക്ക കുറ്റപ്പെടുത്തി. കഴിഞ്ഞ വര്‍ഷം എപ്രിലില്‍ ഇത് സംബന്ധിച്ച അമേരിക്ക അവലോകനം നടത്തിയിരുന്നു.
ഇതോടെ അമേരിക്കന്‍ വിപണിയില്‍ ഇറക്കുമതി തിരുവയില്ലാതെ 3900 കോടിയുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കാനുള്ള അനുവാദം ഇന്ത്യക്ക് നഷ്ടമാകും. ജിഎസ്പി പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവായിരുന്നു ഇന്ത്യ.