ആശങ്കയൊഴിയാതെ കൊവിഡ്; ലോകത്ത് 41.8 ലക്ഷം വൈറസ് ബാധിതര്‍, മരണം 2.83 ലക്ഷം
1,983 പേര്‍ക്കാണ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ 14,90,590 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്.
ന്യൂഡല്‍ഹി: ലോകത്ത് മഹാമാരിയായി പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് 41.8 ലക്ഷം പേര്‍ക്ക് സ്ഥിരീകരിച്ചതായി റിപോര്‍ട്ട്. ഏറ്റവും പുതിയ കണക്കുകള്‍പ്രകാരം ആഗോളതലത്തില്‍ 41,80,137 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവര്‍ 2,83852 പേരാണ്. ഇതില്‍ 118 മരണങ്ങളും അവസാനമണിക്കൂറുകളിലുണ്ടായതാണ്. 1,983 പേര്‍ക്കാണ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ 14,90,590 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്.
24,05,695 പേര്‍ വൈറസ് ബാധിതരായി ചികില്‍സയിലാണ്. ഇതില്‍ 47,036 പേരുടെ നില ഗുരുതരമാണ്. അമേരിക്ക, സ്‌പെയിന്‍, ലണ്ടന്‍, ഇറ്റലി, റഷ്യ, ഫ്രാന്‍സ്, ജര്‍മനി, ബ്രസീല്‍, തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് രോഗബാധകൂടുതലായി രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരും മരണവുമുണ്ടായിരിക്കുന്നത്. അമേരിക്കയില്‍ 13,67,638 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 80,787 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 2,56,336 പേരുടെ രോഗം ഭേദമായതായും 10,30,515 പേര്‍ ഇപ്പോഴും ചികില്‍സയില്‍ കഴിയുകയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
16,514 പേരുടെ നില ഗുരുതരമായി തുടരുകയാണ്. മറ്റ് രാജ്യങ്ങളിലെ വൈറസ് ബാധിതരുടെ എണ്ണം: സ്‌പെയിന്‍- 2,64,663, ലണ്ടന്‍- 2,19,183, ഇറ്റലി- 2,19,070, റഷ്യ- 2,09,688, ഫ്രാന്‍സ്- 1,76,970, ജര്‍മനി- 1,71,879, ബ്രസീല്‍- 1,62,699, തുര്‍ക്കി- 1,38,657, ഇറാന്‍- 1,07,603, ചൈന- 82,918. മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇപ്രകാരമാണ്: സ്‌പെയിന്‍- 26,621, ലണ്ടന്‍- 31,855, ഇറ്റലി- 30,560, റഷ്യ- 1,915, ഫ്രാന്‍സ്- 26,380, ജര്‍മനി- 7,569, ബ്രസീല്‍- 11,123, തുര്‍ക്കി- 3,786, ഇറാന്‍- 6,640, ചൈന- 4,633.