ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ നിക്ഷേപം ചൈനയില്‍ കണ്ടെത്തി; വില ഏഴ് ലക്ഷം കോടി

Update: 2024-11-29 05:26 GMT

ബീജിങ്: ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ നിക്ഷേപം ചൈനയില്‍ കണ്ടെത്തി. മധ്യ ചൈനയിസ് 1,000 മെട്രിക് ടണ്‍ (1,100 യുഎസ് ടണ്‍) ഉയര്‍ന്ന നിലവാരമുള്ള സ്വര്‍ണ അയിരാണ് കണ്ടെത്തിയത്. പ്രവിശ്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന പിങ്ജിയാങ് കൌണ്ടിയില്‍ നിന്നാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. ഹുനാന്‍ പ്രവിശ്യയിലെ ജിയോളജിക്കല്‍ ബ്യൂറോ ഇത് സ്ഥിരീകരിച്ചു.

600 ബില്യണ്‍ യുവാന്‍ മൂല്യമുണ്ട്്. ഏകദേശം 6,91,473 കോടി രൂപ വിലവരും. ദക്ഷിണാഫ്രിക്കയിലെ സൌത്ത് ഡീപ് മൈനില്‍ കണ്ടെത്തിയ 930 മെട്രിക് ടണ്‍ ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ നിക്ഷേപം. ഇതാണ് ചൈന മറികടന്നിരിക്കുന്നത്. പ്രാഥമിക പര്യവേഷണങ്ങളില്‍ 2 കിലോമീറ്റര്‍ ആഴത്തില്‍ 40 സ്വര്‍ണ സിരകള്‍ കണ്ടെത്തി. അതില്‍ ഏകദേശം 300 മെട്രിക് ടണ്‍ സ്വര്‍ണം ഉണ്ട്.

2, 000 മീറ്റര്‍ പരിധിയിലുള്ള ഒരു ടണ്‍ അയിര് പരമാവധി 138 ഗ്രാം സ്വര്‍ണ്ണമാണെന്ന് ബ്യൂറോയിലെ അയിര്-പ്രോസ്‌പെക്റ്റിംഗ് വിദഗ്ധനായ ചെന്‍ റൂളിന്‍ പറഞ്ഞു. വിപുലമായ രീതിയില്‍ 3ഡി മോഡലിംഗ് കൂടി ഉപയോഗിച്ച് ഖനനം നടത്തുകയാണെങ്കില്‍ ഈ മേഖലയില്‍ നിന്നും ഇനിയും സ്വര്‍ണനിക്ഷേപമുണ്ടെന്ന് ഉറപ്പിക്കാന്‍ സാധിക്കും.

മൈനിംഗ് ടെക്‌നോളജി പറയുന്നതനുസരിച്ച്, ചൈനീസ് സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തുന്നതിനുമുമ്പ് ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ശേഖരങ്ങളില്‍ ഇവ ഉള്‍പ്പെടുന്നുഃ

1. സൌത്ത് ഡീപ് ഗോള്‍ഡ് മൈന്‍-ദക്ഷിണാഫ്രിക്ക

2. ഗ്രാസ്‌ബെര്‍ഗ് സ്വര്‍ണ്ണ ഖനി-ഇന്തോനേഷ്യ

3. ഒളിമ്പിയാഡ സ്വര്‍ണ്ണ ഖനി-റഷ്യ

4. ലിഹിര്‍ സ്വര്‍ണ്ണ ഖനി-പാപുവ ന്യൂ ഗിനിയ

5. നോര്‍ട്ടെ അബിയേര്‍ട്ടോ ഗോള്‍ഡ് മൈന്‍-ചിലി

6. കാര്‍ലിന്‍ ട്രെന്‍ഡ് ഗോള്‍ഡ് മൈന്‍-യുഎസ്എ

7. ബോഡിംഗ്ടണ്‍ ഗോള്‍ഡ് മൈന്‍-വെസ്റ്റേണ്‍ ഓസ്‌ട്രേലിയ

8. എംപോനെങ് സ്വര്‍ണ്ണ ഖനി-ദക്ഷിണാഫ്രിക്ക

9. പ്യൂബ്ലോ വിയെജോ ഗോള്‍ഡ് മൈന്‍-ഡൊമിനിക്കന്‍ റിപ്പബ്ലിക്

10. കോര്‍ട്ടെസ് ഗോള്‍ഡ് മൈന്‍-യുഎസ്എ





Tags:    

Similar News