വിസമ്മതപത്രം തിരികെ നല്‍കണം-കേരള എന്‍ജിഒ അസോസിയേഷന്‍

Update: 2018-10-29 12:27 GMT


തൃശൂര്‍: വിസമ്മതപത്രം നല്‍കി ജീവനക്കാര്‍ സ്വയം അപമാനിതരാകേണ്ട കാര്യമില്ല എന്ന സൂപ്രീംകോടതി പരാമര്‍ശം ഉണ്ടായ സാഹചര്യത്തിലും സാലറി ചലഞ്ചുമായി ബന്ധപ്പെട്ട വിസമ്മതപത്രം ഹൈക്കോടതി സ്‌റ്റേ ചെയ്തതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തളളിയതിനാലും നിയമരഹിതമായി ജീവനക്കാരില്‍ നിന്നും ശേഖരിച്ച് സര്‍ക്കാര്‍ ഓഫീസുകളില്‍ സൂക്ഷിച്ചിരിക്കുന്ന വിസമ്മതപത്രങ്ങള്‍ ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് തിരികെ നല്‍കുവാന്‍ തയ്യാറാകണമെന്ന് എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് എന്‍ കെ ബെന്നി, ജനറല്‍ സെക്രട്ടറി ഇ എന്‍ ഹര്‍ഷകുമാര്‍ എന്നിവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കുന്ന പണം അതിനു വേണ്ടി തന്നെ ഉപയോഗിക്കുമോ എന്ന് സുപ്രീംകോടതി സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും നിര്‍ബന്ധപൂര്‍വ്വം ജീവനക്കാരില്‍ നിന്ന് വസൂലാക്കിയ പണം തിരികെ നല്‍കുന്നതിനും സര്‍ക്കാര്‍ തയ്യാറാകണം എന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. സൂപ്രീംകോടതിയില്‍ എന്‍ജിഒ അസോസിയേഷനു വേണ്ടി അഡ്വ.എം ആര്‍ രമേശ്ബാബു ഹാജരായിരുന്നു.

Similar News