നഥാന്‍ ലിയോണിന് തുടര്‍ച്ചയായ ആറ് പന്തില്‍ നാല് വിക്കറ്റ്; പാകിസ്താന്‍ 282ന് പുറത്ത്
അബൂദബി: ആസ്‌ത്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ ഒരോവറിലെ നാല് വിക്കറ്റ് പ്രകടനത്തില്‍ തകര്‍ന്നടിഞ്ഞ് പാകിസ്താന്‍. ടോസ് നേടി ബാറ്റി്ങ് തിരഞ്ഞെടുത്ത പാകിസ്താന്‍ 282ന് പുറത്താവുകയായിരുന്നു. ബാറ്റിങിനിറങ്ങിയ ആസ്‌ത്രേലിയ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 20 റണ്‍സെന്ന നിലയിലാണ്. ആദ്യ ടെസ്റ്റിലെ സെഞ്ച്വറി വീരന്‍ ഉസ്മാന്‍ ഖവാജ(3), പീറ്റര്‍ സിഡില്‍ എന്നിവരാണ് പുറത്തായത്. 13 റണ്‍സുമായി ആരോണ്‍ ഫിഞ്ചാണ് ക്രീസില്‍.
19ാം ഓവറിലെ അഞ്ചാം പന്തില്‍ അസ്ഹര്‍ അലിയെ(15) പറഞ്ഞയച്ചാണ് ലിയോണ്‍ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. അടുത്ത പന്തില്‍ ഹാരിസ് സുഹൈല്‍ (0) 21ാം ഓവറിലെ രണ്ടാം പന്തില്‍ ആസാദ് ഷഫീഖ് (0) നാലാം പന്തില്‍ ബാബര്‍ അസം (0)എന്നിവരെയും കൂടി പുറത്താക്കിയതോടെ ലിയോണിന് ആറ് പന്തില്‍ നിന്ന് നാല് വിക്കറ്റ്. അരങ്ങേറ്റക്കാരനായ ഓപണര്‍ ഫഖര്‍ സമാനും(94) ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദും(94) ചേര്‍ന്നാണ് പാകിസ്താനെ മാന്യമായ സ്‌കോറിലെത്തിച്ചത്.സമാന്റേയും സര്‍ഫ്രാസിന്റേയുമടക്കം മൂന്ന് വിക്കറ്റുകള്‍ ലാബുഷെയിനും വീഴത്തി. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും മിച്ചല്‍ മാര്‍ഷ് ഒന്നും വിക്കറ്റ് വീഴ്ത്തി
തുടര്‍ന്ന് തുടര്‍ച്ചയായ അഞ്ച് പന്തുകള്‍ക്കുള്ളില്‍ ഹാരിസ് സുഹൈല്‍ (0) ആസാദ് ഷഫീഖ് (0) ബാബര്‍ അസം (0) എന്നിവരെ കൂടി ലിയോണ്‍ പുറത്താക്കി.